പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കണം, സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
India
0 min read
6.8k

പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കണം, സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

നവംബർ 7, 2025
0

വർദ്ധിച്ച് വന്നിരുന്ന തെരുവുനായ ആക്രമണത്തിന് പിന്നാലെ സുപ്രിം കോടതി സ്വമേധയ കേസ് എടുത്തു. കേസിൽ ഇന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് ഇറക്കി. തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവാണ് സുപ്രീം കോടതിയുടെ ഭാ​ഗത്ത് നിന്നും ഉണ്ടായത്.ബസ് സ്റ്റാന്‍ഡ്, റെയിൽവേ സ്റ്റേഷൻ, സർക്കാർ ഓഫീസുകൾ, സ്പോർട്സ് കോംപ്ലക്സുൾ ഉൾപ്പെടെയുള്ള പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണം. പൊതുയിടങ്ങളിൽ നിന്നു തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ്

Continue Reading
നേമം സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി.റെയ്ഡ്, നൂറു കോടി രൂപയുടെ ക്രമക്കേട്
Kerala
0 min read
7.0k

നേമം സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി.റെയ്ഡ്, നൂറു കോടി രൂപയുടെ ക്രമക്കേട്

നവംബർ 7, 2025
0

നേമം സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്‌ഡ്‌. 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. ഇപ്പോഴത്തെ റെയ്ഡ് സിപിഎം പാർട്ടിയെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനെ വെട്ടിലാക്കിയാണ് ബാങ്കിൽ ഇ.ഡി എത്തിയിരിക്കുന്നത്. പ്രദേശത്ത് നാളുകളായി നിക്ഷേപക കൂട്ടായ്മ വ്യാപകമായ പ്രതിഷേധം നടത്തിവരികയായിരുന്നു. ക്രമക്കേടിൻ്റെ പശ്ചാത്തലത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ആർ. പ്രദീപ് കുമാർ അടക്കമുള്ളവർ അറസ്റ്റിലായിരുന്നു. 34.26 കോടി രൂപ ലോണ്‍

Continue Reading
റഷ്യയിൽനിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
World
0 min read
6.7k

റഷ്യയിൽനിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

നവംബർ 7, 2025
0

റഷ്യയിൽനിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ ആൽവാറിലെ ലക്ഷ്‌മൺഗഡിലെ കഫൻവാഡ ഗ്രാമവാസിയായ അജിത് സിംഗ് ചൗധരി (22) ആണ് മരിച്ചത്. 2023 ൽ ബഷ്കീർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ എംബിബിഎസ് കോഴ്‌സിന് ചേർന്ന അജിത് സിംഗിനെ ഒക്ടോബർ ഒൻപതിന് കാണാതായിരുന്നു. രാവിലെ 11ന് പാൽ വാങ്ങാൻ ഹോസ്റ്റലിൽ നിന്നും പോയ അജിത് സിംഗ് മടങ്ങിയെത്തിയില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഉഫ നഗരത്തിലെ വൈറ്റ് നദിയോട് ചേർന്നുള്ള അണക്കെട്ടിൽ നിന്നാണ്

Continue Reading
ബംഗളൂരുവിലെ റാപ്പിഡോ ഡ്രൈവർ വ്യാജ ആപ് ഉപയോഗിച്ച് അമിത തുക ഈടാക്കാൻ ശ്രമിച്ചു; യുവതിയുടെ  പോസ്റ്റ് വൈറൽ
Karnataka
0 min read
7.1k

ബംഗളൂരുവിലെ റാപ്പിഡോ ഡ്രൈവർ വ്യാജ ആപ് ഉപയോഗിച്ച് അമിത തുക ഈടാക്കാൻ ശ്രമിച്ചു; യുവതിയുടെ പോസ്റ്റ് വൈറൽ

നവംബർ 7, 2025
0

ബംഗളൂരു യാത്രക്കാരിൽനിന്ന് അമിത തുക ഈടാക്കാൻ റാപ്പിഡോ ഡ്രൈവർ വ്യാജ ആപ് ഉപയോഗിച്ചതായി യുവതി. യുവതി ഇത് ചൂണ്ടിക്കാട്ടി ലിങ്ക്ഡിനിലും ഇൻസ്റ്റഗ്രാമിലും എഴുതിയ കുറിപ്പ് ഇതിനോടകം വൈറൽ ആയിരിക്കുകയാണ്. റാപ്പിഡോ ആപ്പിൽ 534 രൂപയാണ് കാണിച്ചിരുന്നത്. എന്നാൽ, ഡ്രൈവറുടെ സ്ക്രീനിൽ 650 രൂപ കാണിച്ചു. വേഗംതന്നെ പണം അടക്കണമെന്നും അടുത്ത റൈഡ് ബുക്ക് ആയിട്ടുണ്ടെന്നും ഡ്രൈവർ യുവതിയോട് പറഞ്ഞു. എന്നാൽ യുവതി ആപ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഡ്രൈവർ വ്യാജ ആപ്

Continue Reading
പ്രശസ്ത നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു
India
1 min read
6.8k

പ്രശസ്ത നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

നവംബർ 7, 2025
0

പ്രശസ്തനടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം.‘തു ഹി സാഗർ തു ഹി കിനാര’, ‘ബാന്ധി രേ കഹേ പ്രീത്’, ‘പർദേശിയ തേരേ ദേശ് മേ’, ‘സോംവാർ കോ ഹം മിലേ’ തുടങ്ങിയ ഹിറ്റുകൾ പാടിയിട്ടുണ്ട്. 1975-ൽ പുറത്തിറങ്ങിയ ഉൽജാൻ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കടന്നുവന്ന സുലക്ഷണ ചെഹ്രു പെ ചെഹ്രാൻ, സങ്കോച്ച്, ഖണ്ഡാൻ, ഹേരാ ഫേരി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

Continue Reading
ശബരിമല സ്വര്‍ണക്കൊള്ള: അറസ്റ്റിലായ കെ.എസ്.ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
0 min read
7.1k

ശബരിമല സ്വര്‍ണക്കൊള്ള: അറസ്റ്റിലായ കെ.എസ്.ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

നവംബർ 7, 2025
0

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ദേവസ്വംബോ‍ർഡ് മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് ഉച്ചയോടെ റാന്നി മജിസ്ട്രേട്ട് കോടതിയിലാണ് ഹാജരാക്കുക. കെഎസ് ബൈജു കൂടി അറസ്റ്റിലായതോടെ പിടിയിലായ മുൻ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് കെഎസ് ബൈജുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പാളികൾ അഴിച്ചപ്പോൾ ബൈജു

Continue Reading
മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു
Kerala
0 min read
6.8k

മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

നവംബർ 7, 2025
0

തിരുവനന്തപുരം വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ് ശ്രീക്കുട്ടി. നിലവിലെ നില വിലയിരുത്താൻ തുടർച്ചയായി സിടി സ്കാൻ എടുത്ത് പരിശോധിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സർജറി ന്യുറോ കൃട്ടിക്കൽ കെയർ ഉൾപ്പെട്ട വിവിധ വിഭാഗളിലെ ഡോക്ടർമാർ ഉൾപ്പെട്ട വിദഗ്ധ സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്. വീഴ്ചയുടെ ആഘാതത്തിൽ തലയിൽ പലയിടത്തും ചതവുകൾ ഉണ്ട്, തലച്ചോറിനേറ്റ

Continue Reading
വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളികാമറ വച്ച ഒഡീഷ സ്വദേശിയായ യുവതി പിടിയിൽ
India
0 min read
6.7k

വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളികാമറ വച്ച ഒഡീഷ സ്വദേശിയായ യുവതി പിടിയിൽ

നവംബർ 7, 2025
0

വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളികാമറ വച്ച ഒഡീഷ സ്വദേശിയായ യുവതി പിടിയിൽ. നീലുകുമാരി ഗുപ്‌തയാണ് (21) പിടിയിലായത്. തമിഴ്‌നാട് കൃഷ്‌ണഗിരിയിൽ ടാറ്റാ ഇലക്ട്രോണിക്‌സിൻ്റെ വനിതാ ഹോസ്റ്റലിലാണ് യുവതി ഒളികാമറ വച്ചത്. കാമുകൻ സന്തോഷിൻ്റെ (25) നിർബന്ധപ്രകാരമാണ് താൻ കാമറ വച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. സംഭവത്തിൽ ഒഡീഷ സ്വദേശിയായ കാമുകനും അറസ്റ്റിലായി. ഇയാൾ ബെംഗളുരുവിൽ മണ്ണുമാന്തി യന്ത്രത്തിൻ്റെ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. കാമുകൻ തൻ്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ്

Continue Reading
ബെംഗളൂരു-എറണാകുളം വന്ദേഭാരത് തീവണ്ടി പരീക്ഷണയോട്ടം നടത്തി
Karnataka
1 min read
7.1k

ബെംഗളൂരു-എറണാകുളം വന്ദേഭാരത് തീവണ്ടി പരീക്ഷണയോട്ടം നടത്തി

നവംബർ 7, 2025
0

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന ബെംഗളൂരു-എറണാകുളം വന്ദേഭാരത് തീവണ്ടി ഇന്നലെ പരീക്ഷണയോട്ടം നടത്തി. ഇന്നലെ രാവിലെ പാലക്കാട് ജങ്‌ഷൻ റെയിൽ‌വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലാണ് തീവണ്ടിയെത്തിയത്. വന്ദേഭാരത് പരീക്ഷണയോട്ടം കാരണം ഇന്നലെ ചെന്നൈ എഗ്‌മോർ-മംഗളൂരു എക്സ്പ്രസ് 25 മിനിറ്റ് വൈകിയാണ് ഓടിയത്. 11.10-ന് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടവണ്ടി 11.35-നാണ് എത്തിയത്. 10.35-ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് 11.28-ന് വണ്ടി പാലക്കാട്ടെത്തി. രണ്ടുമിനിറ്റാണ് ഇവിടെ സ്റ്റോപ്പനുവദിച്ചിട്ടുള്ളത്.

Continue Reading
സ്‌കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച എൻജിനിയറായ യുവതി ബെംഗളൂരിൽ അറസ്റ്റിൽ
Karnataka
1 min read
6.8k

സ്‌കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച എൻജിനിയറായ യുവതി ബെംഗളൂരിൽ അറസ്റ്റിൽ

നവംബർ 7, 2025
0

ബെംഗളൂരുവിലെയും ചെന്നൈയിലെയും സ്‌കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച റോബോട്ടിക് എൻജിനിയറായ യുവതിയെ ബെംഗളൂരു സൈബർ പോലീസ് അറസ്റ്റുചെയ്‌തു. ഗുജറാത്ത് സ്വദേശി റെനെ ജോഷിൽദയെയാണ് (30) ബെംഗളൂരു നോർത്ത് ഡിവിഷൻ സൈബർ പോലീസ് അറസ്റ്റുചെയ്‌തത്. ആൺസുഹൃത്തിനോടുള്ള പ്രതികാരമായി അയാളെ കുടുക്കാനായിരുന്നു ശ്രമമെന്ന് യുവതി പോലീസിനോട് പറഞ്ഞു. സുഹൃത്ത് വിവാഹവാഗ്‌ദാനം നിരസിച്ചതാണ് കാരണം. സുഹൃത്തിൻ്റെ ഇ-മെയിൽ ഐഡിയിൽനിന്നാണ് ഭീഷണി സന്ദേശങ്ങൾ അയച്ചത്. ജൂൺ 14-ന് ബെംഗളൂരുവിലെ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശമടങ്ങിയ

Continue Reading