പ്രശസ്തനടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം.
‘തു ഹി സാഗർ തു ഹി കിനാര’, ‘ബാന്ധി രേ കഹേ പ്രീത്’, ‘പർദേശിയ തേരേ ദേശ് മേ’, ‘സോംവാർ കോ ഹം മിലേ’ തുടങ്ങിയ ഹിറ്റുകൾ പാടിയിട്ടുണ്ട്. 1975-ൽ പുറത്തിറങ്ങിയ ഉൽജാൻ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കടന്നുവന്ന സുലക്ഷണ ചെഹ്രു പെ ചെഹ്രാൻ, സങ്കോച്ച്, ഖണ്ഡാൻ, ഹേരാ ഫേരി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

Related Posts