അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും: ഡൊണാൾഡ് ട്രംപ്
വ്യാപാര ബന്ധം ഊട്ടിഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സൂചന നൽകി.പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനായ വ്യക്തിയും സുഹൃത്തുമാണെന്ന് വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. ‘പ്രധാനമന്ത്രി മോദിയുമായുള്ള ചർച്ചകൾ വളരെ ഫലപ്രദമായി മുന്നോട്ട് പോകുകയാണ്. അദ്ദേഹം റഷ്യയിൽ നിന്ന് എണ്ണയും മറ്റ് ഉൽപ്പന്നങ്ങളും വലിയ തോതിൽ വാങ്ങുന്നത് നിർത്തിയിട്ടുണ്ട്.’ ട്രംപ് വ്യക്തമാക്കി. ‘മോദിയുമായി സ്ഥിരമായി ആശയവിനിമയം
ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി, 60 ശതമാനം പോളിങ്
60 ശതമാനം പോളിങ്ങോടെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ആര്‍ജെഡിയുടെ തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാര്‍ സിന്‍ഹ, സമ്രാട്ട് ചൗധരികൂടാതെ നിരവധി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ മത്സരരംഗത്തുള്ളതിനാല്‍, നിയമസഭാ തിരരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം ഭരണകക്ഷിയായ എന്‍ഡിഎയ്ക്കും പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിനും ഒരുപോലെ നിര്‍ണായകമാണ്. ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെയുള്ള ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
സ്‌പീക്കർ എ.എൻ.ഷംസീറിന്റെ സഹോദരി അന്തരിച്ചു
നിയമസഭ സ്‌പീക്കർ എ.എൻ. ഷംസീറിൻ്റെ സഹോദരി മാടപ്പീടിക ആമിനാസിൽ എ.എൻ.ആമിന (42) നിര്യാതയായി. പരേതരായ കോമത്ത് ഉസ്‌മാൻ്റെയും എ.എൻ.സറീനയുടെയും മകളാണ്. ഭർത്താവ്: എ.കെ. നിഷാദ് (മസ്‌കറ്റ്). മക്കൾ: ഫാത്തിമ നൗറിൻ (ചാർട്ടേഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബി ടെക്, വെല്ലൂർ), സാറ. സഹോദരങ്ങൾ: എ.എൻ. ഷാഹിർ, എ.എൻ. ഷംസീർ. ഖബറടക്കം നാളെ ഉച്ചക്ക് 12ന് വയലളം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
വിദ്യാനിധി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
കേരള സമാജം ബാംഗളൂർ നോർത്ത് വെസ്റ്റ് മികച്ച പഠന നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള 2025-26 വർഷത്തെ സ്കോളർഷിപ്പ് വിതരണം ചെയ്തു. സമാജത്തിൻ്റെ വിദ്യാഭ്യാസ സഹായ പദ്ധതിയായ വിദ്യാനിധി വഴിയാണ് എല്ലാ വർഷവും സ്കോളർപ്പുകൾ നൽകി വരുന്നത്. സമാജം പ്രസിഡണ്ട് ആർ.മുരളീധർ, ട്രഷറർ ബിജു ജേക്കബ്, ജോയിൻ്റ് സെക്രട്ടറിമാരായ മുരളി.സി.പി, വിശ്വനാഥൻ പിള്ള.എസ്.എസ്, വിദ്യാനിധി ചെയർമാൻ അശോകൻ.കെ.പി, കൺവീനർ അശോക് കുമാർ, വിജയൻ പിള്ള, ശശി.കെ, വിശ്വംബരൻ.കെ എന്നിവർ ചേർന്നാണ് സ്കോളർഷിപ്പുകൾ
പ്രശസ്ത കന്നഡ ചലച്ചിത്ര നടൻ ഹരീഷ് റായ് അന്തരിച്ചു
പ്രശസ്ത കന്നഡ ചലച്ചിത്ര നടൻ ഹരീഷ് റായ്(55) അന്തരിച്ചു. ക്യാൻസര്‍ ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്ന് ബെംഗളൂരുവിലെ കിഡ്‌വായ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. യഷ് നായകനായ കന്നഡ സൂപ്പര്‍ചിത്രം കെജിഎഫിലെ കാസിം ചാച്ച എന്ന കഥാപാത്രം അദ്ദേഹത്തിന് കന്നഡക്ക് പുറത്തും പ്രശസ്തി നേടിക്കൊടുത്തു. 1990 കളിലെ സൂപ്പർഹിറ്റ് ചിത്രമായ ‘ഓം’ എന്ന ചിത്രത്തിലെ ഡോൺ റോയി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. കഥാപാത്രത്തിന്‍റെ പേര് അദ്ദേഹം സ്വന്തം പേരിനൊപ്പം ചേര്‍ത്തു.
ഓസ്ട്രേയിലയ്‌ക്കെതിരായ ട്വൻ്റി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം
ഓസ്ട്രേയിലയ്‌ക്കെതിരായ നാലാം ട്വൻ്റി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. 48 റൺസിൻ്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. ശനിയാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം. ആദ്യമത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ് ട്രേലിയ 18.2 ഓവറിൽ 119 ൺസിന് ഓൾഔട്ടായി. ഓസീസ് ഓപ്പണറുമാരായ മിച്ചൽ മാർഷിനും മാത്യു ഷോർട്ടിനും മാത്രമാണ് ഇന്ത്യൻ ബൗളിംഗിനുമുന്നിൽ അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. മിച്ചൽ
ചിക്കമംഗളൂരിൽ കാർ ബൈക്കിലിടിച്ചു കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
ചിക്കമംഗളൂർ കടൂരിനടുത്തുവച്ച് കാർ ബൈക്കിലിടിച്ചു കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശികളായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. അഞ്ചരക്കണ്ടി വെണ്മണലിലെ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ സഹീർ(21), തേറാംകണ്ടി അസീസിൻ്റെ മകൻ അനസ് (22) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.ഇരുവരും സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചാണ് അപകടമുണ്ടായത്. അനസ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഷഹീർ ബാംഗളൂരിലെ ആശുപത്രിലേക്ക് കൊണ്ടുവരുന്ന വഴിയുമാണ് മരിച്ചത്. രണ്ടു ബൈക്കുകളിലുമായി നാല് സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം നാട്ടിൽനിന്നും വിനോദയാത്രയ്ക്ക് പോയതായിരുന്നു. മൈസൂരിൽ
കവിത കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും
തിരുവല്ല കവിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രതി കുറ്റക്കാരനാണ് എന്ന് അഡീഷണല്‍ ജില്ലാ കോടതി കണ്ടെത്തിയത്. 2019 മാര്‍ച്ച് 12നാണ് തിരുവല്ല സ്വദേശിയും സഹപാഠിയുമായ കവിതയെ പ്രതി അജിൻ റെജി മാത്യു പെട്രോള്‍ ഒഴിച്ച് തീവച്ചു കൊലപ്പെടുത്തിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിൽ പ്രകോപിതനായാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്.
ടിവി കാണാനെന്നുപറഞ്ഞ് വീട്ടിലെത്തി, വീട്ടമ്മയെ കൊന്ന് താലിമാല കവര്‍ന്നു; വാടകക്കാരായ ദമ്പതിമാര്‍ പിടിയില്‍
ടിവി കാണാനെന്നു പറഞ്ഞ് വീട്ടിലെത്തി, വീട്ടമ്മയെ കൊലപ്പെടുത്തി താലിമാല കവര്‍ന്ന സംഭവത്തിൽ വാടകക്കാരായ ദമ്പതിമാര്‍ പിടിയില്‍. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. ബെംഗളൂരു ഉത്തരഹള്ളിയില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളായ പ്രസാദ് ശ്രീസെയ്ല്‍(26), ഭാര്യ സാക്ഷി ഹനമന്ത(23) എന്നിവരെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. കോട്ടേണ്‍പേട്ടിലെ ഫാക്ടറി ജീവനക്കാരനായ അശ്വത് നാരായണൻ്റെ ഭാര്യ ശ്രീലക്ഷ്മിയെയാണ് ദമ്പതിമാര്‍ കൊലപ്പെടുത്തിയത്. അശ്വതിൻ്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ് പ്രതികള്‍. തിങ്കളാഴ്ച അശ്വത് ജോലി കഴിഞ്ഞെത്തിയപ്പോളാണ് ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്
മദ്യപിച്ച് ട്രെയിനുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും പ്രവേശിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും
കഴിഞ്ഞ ദിവസം വർക്കലയിൽ ട്രെയിനിൽ യാത്രക്കാരിയെ മദ്യലഹരിയിൽ സഹയാത്രികൻ തള്ളിയിട്ട സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരള റെയിൽവേ പോലീസിൻ്റെ പ്രത്യേക സുരക്ഷാ പരിപാടി ‘ഓപ്പറേഷൻ രക്ഷിത’ ഇന്ന് മുതൽ ആരംഭിച്ചു. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലും പരിസരങ്ങളിലും ആൽക്കോമീറ്റർ ഉപയോഗിച്ചുള്ള പ്രത്യേക പരിശോധനകൾ നടത്തും. മദ്യപിച്ച് ട്രെയിനുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും പ്രവേശിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ പോലീസ് സൂപ്രണ്ട് ഷഹൻഷാ ഐപിഎസ് അറിയിച്ചു. റെയിൽവേ പോലീസിനു പുറമേ ആവശ്യമെങ്കിൽ ലോക്കൽ