ബെംഗളൂരുവിലെയും ചെന്നൈയിലെയും സ്കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച റോബോട്ടിക് എൻജിനിയറായ യുവതിയെ ബെംഗളൂരു സൈബർ പോലീസ് അറസ്റ്റുചെയ്തു. ഗുജറാത്ത് സ്വദേശി റെനെ ജോഷിൽദയെയാണ് (30) ബെംഗളൂരു നോർത്ത് ഡിവിഷൻ സൈബർ പോലീസ് അറസ്റ്റുചെയ്തത്. ആൺസുഹൃത്തിനോടുള്ള പ്രതികാരമായി അയാളെ കുടുക്കാനായിരുന്നു ശ്രമമെന്ന് യുവതി പോലീസിനോട് പറഞ്ഞു. സുഹൃത്ത് വിവാഹവാഗ്ദാനം നിരസിച്ചതാണ് കാരണം. സുഹൃത്തിൻ്റെ ഇ-മെയിൽ ഐഡിയിൽനിന്നാണ് ഭീഷണി സന്ദേശങ്ങൾ അയച്ചത്. ജൂൺ 14-ന് ബെംഗളൂരുവിലെ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശമടങ്ങിയ ഇ മെയിൽ അയച്ചത് താനാണെന്ന് ഇവർ സമ്മതിച്ചു.
അതേസമയം, പിടിക്കപ്പെടാതിരിക്കാനായി വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് സർവീസും വെർച്വൽ മൊബൈൽ നമ്പറുകളും റെനെ ജോഷിൽദ ഉപയോഗിച്ചിരുന്നതായി പോലീസിൻ്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഏഴ് വാട്സാപ്പ് അക്കൗണ്ടുകൾ ഇവർ ഉണ്ടാക്കിയിരുന്നു. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. സമാനകേസിൽ ഇവരെ നേരത്തേ ഗുജറാത്ത് പോലീസ് അറസ്റ്റുചെയ്തിരുന്നു. അഹമ്മദാബാദ് സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ഇവരെ ബെംഗളൂരുവിലെത്തിച്ച് ചോദ്യം ചെയ്തു. തുടർന്നായിരുന്നു അറസ് രേഖപെടുത്തിയത്.