ഓസ്‌ട്രേലിയക്കെതിരായ ട്വന്റി -20 പരമ്പര ഇന്ത്യക്ക്
Sports
1 min read
7.0k

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി -20 പരമ്പര ഇന്ത്യക്ക്

നവംബർ 8, 2025
0

ട്വന്റി -20 പരമ്പര 2-1ന് സ്വന്തമാക്കി ടീം ഇന്ത്യ. ബ്രിസ്‌ബേണിലെ ഗാബയില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്ബരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മത്സരം തുടങ്ങി 4.5 ഓവറുകള്‍ മാത്രം പിന്നിട്ടപ്പോഴാണ് ഇടിമിന്നലിനെ തുടർന്ന് കളി തടസപ്പെട്ടത്. പിന്നീട് കനത്ത മഴ പെയ്യുകയും കളി പുനരാരംഭിക്കാൻ കഴിയാതെ വരികയും ചെയ്തതോടെ രണ്ട് മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ മത്സരം ഉപേക്ഷിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു. കളി തടസ്സപ്പെടുന്നതിന്

Continue Reading
മലയാളി ഫാമിലി അസ്സോസിയേഷൻ കുടുംബയോഗം നാളെ
Association News
1 min read
7.1k

മലയാളി ഫാമിലി അസ്സോസിയേഷൻ കുടുംബയോഗം നാളെ

നവംബർ 8, 2025
0

മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം നാളെ രാവിലെ 11 മണിയ്ക്ക് ഡൊമ്ളൂരിലുള്ള ഹോട്ടൽ കേരള പവലിയനിൽ വച്ച് പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ നടക്കും. യോഗത്തിൽ ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷ കമ്മറ്റിയെ തിരഞ്ഞെടുക്കുമെന്ന് സെക്രട്ടറി റ്റി.എ അനിൽ കുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9972330461.

Continue Reading
ബെംഗളൂരുവിൽ യുവതിക്കെതിരെ അതിക്രമം; റാപ്പിഡോ പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു
Karnataka
0 min read
6.8k

ബെംഗളൂരുവിൽ യുവതിക്കെതിരെ അതിക്രമം; റാപ്പിഡോ പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു

നവംബർ 8, 2025
0

ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ് ടാക്സി ഡ്രൈവർ ലോകേഷിനെതിരെയാണ് യുവതിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ചർച്ച് സ്ട്രീറ്റിൽ നിന്ന് യുവതിതാമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. യാത്രയ്ക്കിടെ കാലുകളിലും തുടകളിലും പലതവണ സ്പർശിച്ചെന്നാണ് യുവതി പരാതി നൽകിയത്. ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇയാൾ കേട്ടില്ലെന്നും വീണ്ടും തൻ്റെ ശരീരത്തിൽ മോശമായി സ്പർശിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. യാത്രയിലൂടനീളം ഇയാൾ

Continue Reading
നായർ സേവാ സംഘ് കെ ആർ പുരം കരയോഗത്തിൻ്റെ ‘സ്നേഹസംഗമം-2025’ നാളെ
Association News
1 min read
7.1k

നായർ സേവാ സംഘ് കെ ആർ പുരം കരയോഗത്തിൻ്റെ ‘സ്നേഹസംഗമം-2025’ നാളെ

നവംബർ 8, 2025
0

നായർ സേവാ സംഘ് കെആർ പുരം കരയോഗത്തിൻ്റെ ‘സ്നേഹസംഗമം-2025’ നാളെ നടക്കും. രാമമൂർത്തിനഗറിലെ ഹൊയ്‌സാല നഗർ നാട്യപ്രിയ നൃത്തക്ഷേത്രം ഹാളിൽ രാവിലെ 10-ന് തുടങ്ങും. പ്രസിഡണ്ട് വിജയൻപിള്ള അധ്യക്ഷത വഹിക്കും ഗോവാ മുൻ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, ഭൈരതി ബസവരാജ് എംഎൽഎ, എ.കെ.നായർ, ചെയർമാൻ ഹരീഷ്‌കുമാർ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, കേന്ദ്ര സംഗീത-നാടക അക്കാദമി പുരസ്‌കാരജേതാവ് മിഥുൻ ശ്യാമും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടി, സരിഗമ മ്യൂസിക്കൽ ട്രൂപ്പിൻ്റെ ലൈവ്

Continue Reading
റോഡ് നികുതി അടയ്ക്കാത്ത ടൂറിസ്റ്റ് ബസുകള്‍ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ്
Kerala
0 min read
6.7k

റോഡ് നികുതി അടയ്ക്കാത്ത ടൂറിസ്റ്റ് ബസുകള്‍ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ്

നവംബർ 8, 2025
0

കേരളത്തിന് പുറത്തു രജിസ്റ്റർ ചെയ്ത് റോഡ് നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ് (എംവിഡി). എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ഐസക്കിൻ്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഒമ്പത് ബസുകള്‍ പിടിച്ചെടുത്തത്. യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പിടികൂടിയ ബസുകള്‍ കളക്ടറേറ്റ് വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടാതെ നിയമലംഘനം നടത്തിയ 25 ടൂറിസ്റ്റ് ബസുകള്‍ക്ക് പിഴയും

Continue Reading
ബംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും കൈമാറി
Association News
1 min read
6.9k

ബംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും കൈമാറി

നവംബർ 8, 2025
0

ബംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ സന്നദ്ധസംഘടനയായ Goonj സന്ദർശിച്ച് വസ്ത്രങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും കൈമാറി. യൂത്ത് വിങ്ങ് ഭാരവാഹികളായ അബിൻ, അശ്വതി, അമൽ, വിഞ്ചു, സുരേഷ്, മെൻഡർ ഷാജി ആർ.പിള്ള, പ്രസിഡണ്ട് പി.ജെ.ജോജോ, സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ മാത്യു ഹെറാൾഡ്, ജോയിൻ സെക്രട്ടറി സജീവ്.ഇ.ജെ എന്നിവർ നേതൃത്വം നൽകി. ജെസ്സി ഷിബു, ഓമന ജേക്കബ്, ഡോ. രാജലക്ഷ്‌മി, ജോസഫ് മാത്യു, ദിനേശ്, ബെന്നി സെബാസ്റ്റ്യൻ,

Continue Reading
സാങ്കേതിക തകരാർ; തിരുവനന്തപുരം – ബെംഗളൂരു എയർ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നു
Kerala
1 min read
7.1k

സാങ്കേതിക തകരാർ; തിരുവനന്തപുരം – ബെംഗളൂരു എയർ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നു

നവംബർ 8, 2025
0

സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം – ബെംഗളൂരു എയർ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്.യാത്രക്കാരെ രണ്ടുതവണ വിമാനത്തിൽ പ്രവേശിപ്പിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂ ലം വിമാനത്തിന് പുറപ്പെടാൻ ആയില്ല. യാത്രക്കാർക്ക് വൈകുന്നേരം നാലിന് മറ്റൊരു വിമാനം തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. വിമാനം വൈകിയതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ബംഗളൂരുവിലേക്കുള്ള വിമാന സർവീസ് വൈകിയതിനാൽ വിദേശ രാജ്യത്തേക്കുള്ള യാത്ര അടക്കം മുടങ്ങിയതായി

Continue Reading
പ്രണവ് മോഹൻലാലിൻ്റെ ‘ഡീയസ് ഈറെ’ 50 കോടി ക്ലബ്ബിൽ
Entertainment
0 min read
7.1k

പ്രണവ് മോഹൻലാലിൻ്റെ ‘ഡീയസ് ഈറെ’ 50 കോടി ക്ലബ്ബിൽ

നവംബർ 8, 2025
0

പ്രണവ് മോഹൻലാൽ നായകനായി അഭിനയിച്ച ‘ഡീയസ് ഈറെ’ ബോക്സോഫീസ് കളക്ഷനില്‍ മുന്നേറികൊണ്ടിരിക്കുകയാണ്. ആറു ദിവസത്തിനുള്ളിൽ ആഗോളതലത്തില്‍ 50 കോടി രൂപയാണ് ‘ഡീയസ് ഈറെ’നേടിയത്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 24 കോടി രൂപയാണ് സ്വന്തമാക്കിയത്. ഒക്ടോബർ 31ന് ആണ് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്തത്. രാഹുല്‍ സദാശിവനാണ് ചിത്രത്തിൻ്റെ സംവിധായകൻ. സിനിമയുടെ അവസാനത്തില്‍ ഡീയസ് ഈറേക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നുള്ള അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാല്‍ സംവിധായകൻ രാഹുല്‍ സദാശിവൻ അന്താരാഷ്ട്ര

Continue Reading
ഇന്ദിരാ നഗർ ഹൈസ്‌കൂളിലെ വാർഷിക കായികമേള
Association News
0 min read
6.7k

ഇന്ദിരാ നഗർ ഹൈസ്‌കൂളിലെ വാർഷിക കായികമേള

നവംബർ 8, 2025
0

ഇന്ദിരാ നഗർ ഹൈസ്‌കൂളിലെ വാർഷിക കായികമേള കബഡിതാരം സുകേഷ് ഹെഗ്ഡേ ഉദ്ഘാടനം ചെയ്‌തു. കെഎൻഇ ട്രസ്റ്റ് പ്രസിഡണ്ട് ഗോപിനാഥൻ, സെക്രട്ടറി ജെയ്‌ജോ ജോസഫ്, കേരള സമാജം പ്രസിഡണ്ട് എം. ഹനീഫ്, ട്രഷറർ ജോർജ് തോമസ്, സ്പോർട്‌സ് കമ്മിറ്റി കൺവീനർ സയിദ് മസ്‌താൻ, കെഎൻഇ ട്രസ്റ്റി പോൾ പീറ്റർ, അഡ്‌മിനിസ്ട്രേറ്റർ കരുണാകരൻ, സ്‌കൂൾ വൈസ് പ്രിൻസിപ്പൽ കെ.ആർ. ലീന, ഇന്ദിരാനഗർ നാഷണൽ പബ്ലിക് സ്‌കൂൾ പ്രധാനാധ്യാപിക സുജാതാ വേണുഗോപാൽ, വി. മഞ്ജു

Continue Reading
കൊച്ചിയിൽ കാർ നിയന്ത്രണംവിട്ട് മെട്രോ പില്ലറിൽ ഇടിച്ച് രണ്ട് മരണം
Kerala
0 min read
7.1k

കൊച്ചിയിൽ കാർ നിയന്ത്രണംവിട്ട് മെട്രോ പില്ലറിൽ ഇടിച്ച് രണ്ട് മരണം

നവംബർ 8, 2025
0

എറണാകുളത്ത് കാർ നിയന്ത്രണംവിട്ട് മെട്രോ പില്ലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. രണ്ട്​ പേർക്ക്​ ഗുരുതര പരിക്ക്​. ആലപ്പുഴ സ്വദേശികളായ ഹാറൂൺ ഷാജി (25), മുനീർ (25) എന്നിവരാണ് മരിച്ചത്. ആലപ്പുഴ സ്വദേശികളായ യാക്കൂബ് (25), ആദിൽ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഐ.സി.യുവിൽ ചികിത്സയിലാണ്. രാവിലെ 3.30 മണിയോടെ എളമക്കര ചങ്ങമ്പുഴ പാർക്കിന് സമീപമായിരുന്നു അപകടം. നാലു പേർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട്

Continue Reading