ബംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ സന്നദ്ധസംഘടനയായ Goonj സന്ദർശിച്ച് വസ്ത്രങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും കൈമാറി. യൂത്ത് വിങ്ങ് ഭാരവാഹികളായ അബിൻ, അശ്വതി, അമൽ, വിഞ്ചു, സുരേഷ്, മെൻഡർ ഷാജി ആർ.പിള്ള, പ്രസിഡണ്ട് പി.ജെ.ജോജോ, സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ മാത്യു ഹെറാൾഡ്, ജോയിൻ സെക്രട്ടറി സജീവ്.ഇ.ജെ എന്നിവർ നേതൃത്വം നൽകി.
ജെസ്സി ഷിബു, ഓമന ജേക്കബ്, ഡോ. രാജലക്ഷ്‌മി, ജോസഫ് മാത്യു, ദിനേശ്, ബെന്നി സെബാസ്റ്റ്യൻ, അശ്വിനി, സുഭാഷ്, ഉമേഷ്, ശരത് വിഷ്ണു, ശ്രീരാം,റോജർ ബെന്നി, ശ്രീകൃഷ്ണ, രൂപേഷ്, വൈശാഖ് എന്നിവർ പങ്കെടുത്തു. വസ്ത്രങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും പായ്ക്ക് ചെയ്യുന്നതിനായി 30 പേർ അടങ്ങിയ യൂത്ത് വിങ് ടീം സഹായിച്ചു.