മന്ത്രിസഭ പുനഃസംഘടന അജണ്ടയിലില്ല: ജി.പരമേശ്വര
മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിമാരെയും എം.എൽ.എമാരെയും അത്താഴവിരുന്നിന് ക്ഷണിച്ചത് മന്ത്രിസഭ പുനഃസംഘടനക്ക് മുന്നോടിയെന്ന വാർത്തകളോടു പ്രതികരിച്ച് ജി.പരമേശ്വര. മറ്റന്നാൾ സാധാരണ അത്താഴവിരുന്ന് മാത്രമാണെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര. രാഷ്ട്രീയവിഷയമോ മന്ത്രിസഭ പുനഃസംഘടനയോ അജണ്ടയിലില്ല. ഭക്ഷണം മാത്രമാണ് അത്താഴവിരുന്നിലെ അജണ്ടയെന്ന് ജി പരമേശ്വര മാധ്യമപ്രവർത്തകരോടു പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രിമാരായ സതീഷ് ജാർക്കോളി, എച്ച്.സി. മഹാദേവപ്പ എന്നിവരുമായി അടച്ചിട്ട മുറിയി ൽ പരമേശ്വരയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് മന്ത്രിസഭ മാറ്റത്തെക്കുറിച്ചല്ലെന്നും മറ്റൊരു സെൻസിറ്റിവ് വിഷയമാ
ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി
യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ടി സിദ്ദിഖ് എംഎൽഎ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ പറഞ്ഞത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടൽ കണ്ടെത്തിയത്. പിന്നാലെയാണ് അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കിയത്. വൈകിട്ട് മൂന്ന് മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് സംസ്ഥാനതല പ്രതിഷേധസംഗമം നടക്കും.
കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി.ശങ്കരൻ പമ്പയിമലത്തി
കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി.ശങ്കരൻ പമ്പയിമലത്തി. രാവിലെ 11 മണിയോടെ സന്നിധാനത്തെ സ്ട്രോംഗ് റൂമിൽ പരിശോധന നടത്തും. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികൾ നാളെ പരിശോധിക്കും. തിങ്കളാഴ്ച ആറന്മുളയിലെത്തി ശബരിലേയിലെ പ്രധാന സ്ട്രോംഗ് റൂമും പരിശോധിക്കും.2019ൽ ദ്വാരപാലക ശില്പങ്ങളും ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പടിയിലെ പാളികളും അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റി 474.9 ഗ്രാം സ്വർണം അപഹരിച്ചുവെന്നാണ് കണ്ടെത്തൽ. രണ്ട് ഇടപാടുകളിലും കേസെടുത്ത് അന്വേഷണം നടത്താൻ
കേരള സമാജം ബാംഗ്ലൂർ, കൻ്റോൺമെൻ്റ് സോൺ ഓണാഘോഷം നാളെ
കേരള സമാജം ബാംഗ്ലൂർ, കൻ്റോൺമെൻ്റ് സോണിൻ്റെ ഈ വർഷത്തെ ഓണാഘോഷം ‘നമ്മ ഓണം 2025’, നാളെ വസന്ത് നഗറിലെ ഡോ.ബി.ആർ.അംബേദ്‌കർ ഭവാനിൽവച്ചു വിവിധ പരിപാടികളോടെ ആഘോഷിക്കും. കേന്ദ്രമന്ത്രി ശോഭ കരന്തലജെ, കർണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി ബൈരതി സുരേഷ്, കേരള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, കേരള ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ, കേരള ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, പി.സി.മോഹൻ എംപി, എ.സി.ശ്രീനിവാസ് എംഎൽഎ, ഗോപകുമാർ ഐഎഎസ്
സമന്വയ ദാസറഹള്ളി ഭാഗിൻ്റെ ഓണാഘോഷം നാളെ
സമന്വയ എജ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ ഓണാഘോഷം നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഷെട്ടിഹള്ളി ഡിആർഎൽഎസ് പാലസിൽ രാവിലെ 9 മണി മുതൽ നടക്കുന്ന പരിപാടിയിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. രാവിലെ 9 മണിക്ക് ബാലഗോകുലങ്ങളിലെ കുട്ടികൾ, സമന്വയ കുടുംബാംഗങ്ങൾ, വിവിധ നൃത്തവിദ്യാലയങ്ങളിലെ കുട്ടികൾ തുടങ്ങിയവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കേന്ദ്ര തൊഴിൽ – ഉദ്യോഗ മന്ത്രാലയം
കർണാടക നായർ സർവീസ് സൊസൈറ്റി രാജാജിനഗർ കരയോഗം കുടുംബസംഗമം ഒക്ടോബർ 12ന്
കർണാടക നായർ സർവീസ് സൊസൈറ്റി രാജാജിനഗർ കരയോഗം വാർഷിക കുടുംബ സംഗമം ഒക്ടോബർ 12ന് ഉച്ചയ്ക്ക് 3 മണി മുതൽ വിജയനഗരിലെ മാഗഡി കോർഡ് റോഡിലുള്ള കസ്സിയ ഉദ്യോഗ് ഭവനിൽവെച്ച് നടക്കും. കരയോഗ അംഗങ്ങളുടെ കലാപരിപാടികൾ, ടൈംസ് ജോക്‌സ് കോഴിക്കോട് അവതരിപ്പിക്കുന്ന ഓർക്കസട്രയും ഗാനമേളയും അരങ്ങേറും. വൈകിട്ട് അഞ്ചു മണിക്ക് കരയോഗം പ്രസിഡണ്ട് എ.ദാമോദരൻ്റെ അധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനത്തിൽ കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹരകുറുപ്പ്,
കാബൂളില്‍ ശക്തമായ സ്‌ഫോടനം; പിന്നിൽ പാകിസ്ഥാനെന്ന് സൂചന
അഫ്‌ഗാനിസ്ഥാനിലെ കാബൂളില്‍ ശക്തമായ നിരവധി സ്‌ഫോടനങ്ങളുണ്ടായതായി വിവരം. ഇത് പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണം ആണെന്നാണ് സൂചന. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനില്‍, വെടിവപ്പിന് ശേഷം ‘ഭീകരാക്രമണത്തില്‍ പങ്കെടുത്ത 30 ഭീകരരെ നരകത്തിലേക്ക് അയച്ചു’ എന്ന് പാകിസ്ഥാനിലെ ഒരു ഉന്നത സൈനികോദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്നലെ രാത്രി സംഭവിച്ച സ്‌ഫോടനങ്ങളില്‍ ആർക്കെങ്കിലും അപകടം സംഭവിച്ചോ എന്ന് ഇതുവരെ പ്രാദേശിക ഭരണകൂടം വിവരം പുറത്തുവിട്ടിട്ടില്ല. നാശനഷ്‌ടങ്ങളോ മരണങ്ങളോ
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം, ശനി, ഞായർ ദിവസങ്ങളിൽ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും തിങ്കളാ ഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ആദ്യ ദിവസത്തെ മത്സരം അവസാനിപ്പിച്ചപ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 318 എന്ന നിലയിലാണ്. യശ്വസി ജയ് സ്വാളും ശുഭ്‌മാൻ ഗില്ലുമാണ് ക്രീസിലുള്ളത്. കെ.എൽ.രാഹുലിൻ്റെയും സായ് സുദർശൻ്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജയ്‌സ്വാളിൻ്റെ സെഞ്ചുറിയുടെയും സായ് സുദർശൻ്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്. ക്രീസിലുള്ള ജയ്സ്വാൾ 173 റൺസ് എടുത്ത് ക്രീസിലുണ്ട്. 22 ബൗണ്ടറിയും ജയ്സ്വാൾ
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ നോർക്ക ഇൻഷ്യുറൻസ് മേള ഒക്ടോബർ 19വരെ
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ നേതൃത്വത്തിൽ സെപ്തംബർ 28ന് ആരംഭിച്ച നോർക്ക ഇൻഷ്യുറൻസ് മേള വിവിധ മലയാളി സഘടനകളുടെയും പ്രദേശവാസികളായ മലയാളികളുടെയും അഭ്യർത്ഥന മാനിച്ച് ഒക്ടോബർ 19 ഞായറാഴ്ച വരെ തുടരും. കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന ക്യാമ്പിലൂടെ നിരവധിയാളുകൾ നോർക്ക ഐഡി ഇൻഷുറൻസ് കാർഡ് എടുക്കുകയും നോർക്ക കെയർ പ്രവാസി ആരോഗ്യ ഇൻഷ്യൂറൻസിൽ അംഗമാകുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9980047007, 9845020487