ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് & ആർട്ടിസ്റ്റ്സ് ഫോറം സാഹിത്യ ചർച്ച ഒക്ടോബർ 5ന്
ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് & ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിക്കുന്ന സാഹിത്യ ചർച്ച ഒക്ടോബർ അഞ്ചിന് കെങ്കേരി സാറ്റലൈറ്റ് ടൗൺ റെയിൽവേ പാരലൽ റോഡിലുള്ള കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് ഓഫീസിൽ നടക്കും. രാവിലെ 10-ന് ആരംഭിക്കുന്ന സാഹിത്യ ചർച്ചയിൽ കവിയും നോവലിസ്റ്റുമായ ഡോ.സോമൻ കടലൂർ ‘പ്രവാസവും സാഹിത്യവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഫോറം പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും.
ഹാസൻ ജില്ലയിൽ വീട്ടിലുണ്ടായ സ്ഫോടനത്തിൽ ദമ്പതിമാർക്ക് ഗുരുതരപരിക്ക്
ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിലെ ഹള്ളിയൂർ ഗ്രാമത്തിലെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ ദമ്പതിമാർക്ക് ഗുരുതരപരിക്ക്. ഇവരെ ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രിയാണ് ഉഗ്രശബ്ദത്തിൽ സ്ഫോടനമുണ്ടായത്. കാവ്യ (28), ഭർത്താവ് സുദർശൻ (32) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ദുരൂഹതയുണ്ടന്ന് പോലീസ് അറിയിച്ചു. ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചതെന്നാണ് ദമ്പതിമാർ ആശുപത്രിയിൽവെച്ച് പോലീസിനോടുപറഞ്ഞത്. എന്നാൽ, സ്ഫോടനംനടന്ന വീട്ടിൽനിന്ന് സംശയാസ്പദമായരീതിയിൽ ചില ലോഹക്കഷ്ണങ്ങൾ കണ്ടെടുത്തതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. “സിലിണ്ടർ സ്ഫോടനത്തിൽ മാത്രം
ദൂരവാണിനഗർ കേരള സമാജം സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു
സൂക്ഷ്‌മതയുടെ കലയാണ് കഥാരചനയെന്ന് കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജി.ആർ. ഇന്ദുഗോപൻ പറഞ്ഞു. കഥ എഴുതുവാനുള്ള ആശയം കിട്ടിയാൽ അതിന് ചുറ്റുമുള്ള ജ്വാല നഷ്ടപ്പെടാതെ കത്തിപ്പടരാൻ ഉതകുന്ന കഥാപാത്രങ്ങളെയും സങ്കട, സംഘർഷങ്ങളെയും എഴുത്തുകാരൻതന്നെ തേടി പ്പിടിക്കണമെന്നും പറഞ്ഞു. ദൂരവാണിനഗർ കേരള സമാജത്തിൻ്റെ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തിൽ ‘ആവിഷ്കാരത്തിൻ്റെ പ്രേരകങ്ങളും പ്രചോദനങ്ങളും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഇന്ദുഗോപൻ. എഴുത്ത് നമ്മുടെ ഉള്ളിൽനിന്ന് ആകസ്‌മികമായി ഒരു മിന്നൽ പോലെ വന്നുചേരുന്നതാണെന്നും അജ്ഞാതമാണ്
ദസറ ആഘോഷം: മടിക്കേരിയിൽ ഗതാഗതനിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ചു വിടും
ദസറ ആഘോഷങ്ങളോട് അനുബന്ധിച്ച് നാളെ ഉച്ചക്ക് രണ്ടു മണി മുതൽ 3ന് രാവിലെ പത്ത് മണി വരെ മടിക്കേരി സിറ്റിയിലും ഗോണിക്കൊപ്പ ടൗണിലും വാഹന ഗതാഗതം താൽക്കാലികമായി വഴിതിരിച്ചുവിടും. മൈസുരുവിൽനിന്ന് മംഗളുരു ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ബിലിക്കെരെ, കെ ആർ നഗർ, ഹോളേനരസിപൂർ, ഹാസൻ, സകലേശ്‌പുർ വഴിയും മംഗളൂരുവിൽ നിന്ന് മടിക്കേരി വഴി മൈസൂരു ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ദക്ഷിണ കന്നട ജില്ലയിലെ മണി, സകലേഷ്പൂർ, മൈസൂരു
വള്ളംകളിയുടെ ആവേശം മലബാറിലേക്ക്; ചാമ്പ്യൻസ് ബോട്ട് ലീഗ് നാളെ ധർമ്മടത്ത്
സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗിൻ്റെ (സിബിഎൽ) ഉത്തര മലബാറിലെ മത്സരങ്ങൾക്ക് ധർമ്മടം മേലൂർ അഞ്ചരക്കണ്ടി പുഴയിൽ നാളെ തുടക്കമാകും. മത്സരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉത്തര മലബാറിലെ മത്സരങ്ങളിൽ 15 ചുരുളി വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മേലൂർ അഞ്ചരക്കണ്ടി പുഴയിൽ മമ്മാക്കുന്ന് പാലം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്താണ് ജലോത്സവം നടക്കുക. ഒരു
കനേഡിയൻ വിദേശകാര്യ മന്ത്രി ഈ മാസം ഇന്ത്യ സന്ദർശിക്കും
കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഈ മാസം ഇന്ത്യ സന്ദർശിക്കും. ഒക്ടോബർ 13-14 തീയതികളിലാണ് അവർ ഇന്ത്യയിലെത്തുക. ഇന്ത്യ സന്ദർശനത്തിനു മുന്നോടിയായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ന്യൂയോർക്കിൽ അവരുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ 2023-ൽ വഷളായ ബന്ധം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് അനിതയുടെ സന്ദർശനം. ;വിദേശകാര്യ മന്ത്രി അനിത ആനന്ദുമായി ഇന്നലെ രാവിലെ ന്യൂയോർക്കിൽ വെച്ച് നല്ലൊരു കൂടികാഴ്‌ച നടന്നു. ബന്ധം പുനഃസ്ഥാപിക്കുന്നതിനിടയിൽ ഹൈക്കമ്മീഷണർമാരുടെ നിയമനം സ്വാഗതാർഹമാണ്’
ഇടുക്കിയിൽ ഓട വൃത്തിയാക്കുന്നതിനിടെ അപകടം; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
ഇടുക്കി കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടയിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം.മൂന്നുപേരും തമിഴ്‌നാട് സ്വദേശികളാണ്. തമിഴ്നാട് കമ്പം സ്വദേശി ജയറാം, ഗൂഢല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്. അഗ്നിശമന സേന എത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. കട്ടപ്പന പാറക്കടവിനുസമീപം ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം. രാത്രി പന്ത്രണ്ടോടെയാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. ഓടയിൽ ഇറങ്ങിയയാളെ കാണാതായതോടെ മറ്റ് രണ്ട് പേർ കൂടെ ഓടയിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് വിവരം. പിന്നീട്
വനിതാ ലോകകപ്പ്; ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചു
വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് വിജയതുടക്കം.ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 59 റൺസിനാണ് ഇന്ത്യൻ വനിതകൾ തകർത്തത്. 271 വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 211 റണ്‍സിന് പുറത്തായി.ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇടയ്ക്ക് മഴ തടസപ്പെടുത്തിയ മത്സരത്തിൽ 47 ഓവറിൽ ഇന്ത്യ 269 റൺസ് നേടി. ഡിഎൽഎസ് പ്രകാരം വിജയലക്ഷ്യം 271 റൺസായി പുനർനിർണയിക്കുകയായിരുന്നു. ദീപ്തി ശർമയുടെയും (53) അമൻജോത് കൗറിന്റെയും (57) അർധ സെഞ്ച്വറികളും പ്രതീക റാവൽ (37)