ആലപ്പുഴയിൽ 18 കാരിയായ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച അയൽവാസി അറസ്റ്റിൽ
Kerala
0 min read
7.0k

ആലപ്പുഴയിൽ 18 കാരിയായ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച അയൽവാസി അറസ്റ്റിൽ

ഒക്ടോബർ 1, 2025
0

ആലപ്പുഴയിൽ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച അയൽവാസി അറസ്റ്റിൽ. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം നടന്നത്. ചൊവ്വാഴ്‌ച രാത്രി ആലപ്പുഴ ബീച്ചിന് സമീപമാണ് സംഭവം. സംഭവത്തിൽ ആലപ്പുഴ സ്വദേശി ജോസ് ആണ് അറസ്റ്റിലായത്. യുവതിയുടെ വീട്ടുകാരുമായി തർക്കമുണ്ടായിരുന്നു. രാത്രി ജോസ് വീട്ടിലെത്തി അസഭ്യം വിളിച്ചു. പെൺകുട്ടി എതിർത്തതോടെ തിരിച്ചുപോയ ഇയാൾ പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോളുമായി തിരികെയെത്തി യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് സിഗരറ്റ്

Continue Reading
പാൽ തൊണ്ടയിൽ കുരുങ്ങി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Kerala
0 min read
7.0k

പാൽ തൊണ്ടയിൽ കുരുങ്ങി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഒക്ടോബർ 1, 2025
0

തൃശ്ശൂര്‍ കുന്നംകുളം താഴ്‌വാരത്ത് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. അഭിഷേക് അഞ്ജലി ദമ്പതികളുടെ പെൺകുഞ്ഞാണ് മരണപ്പെട്ടത്. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണപ്പെട്ടതെന്ന് നിഗമനം. ഇന്നലെ രാത്രി അമ്മ കുഞ്ഞിനെ അടുത്ത് കിടത്തി പാല് കൊടുത്തിരുന്നു. അതിന് ശേഷം ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞിന് അനക്കമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

Continue Reading
പ്രശസ്ത മേക്കപ്പ് മാന്‍ വിക്രമന്‍ നായര്‍ അന്തരിച്ചു
Kerala
0 min read
6.7k

പ്രശസ്ത മേക്കപ്പ് മാന്‍ വിക്രമന്‍ നായര്‍ അന്തരിച്ചു

ഒക്ടോബർ 1, 2025
0

പ്രശസ്ത മേക്കപ്പ് മാന്‍ വിക്രമന്‍ നായര്‍ (മണി) (81) അന്തരിച്ചു. മെറിലാന്‍ഡ് സ്റ്റുഡിയോയില്‍ സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് കലാ ജീവിതം തുടങ്ങിയത്. ശ്രീകുമാരന്‍ തമ്പി, പ്രിയദര്‍ശന്‍, വേണു നാഗവള്ളി എന്നിവരുടെ സിനിമകളിലെ സ്ഥിരം മേക്കപ്പ്മാനായിരുന്നു. ചിത്രം, വന്ദനം, ഏയ് ഓട്ടോ, ലാല്‍സലാം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്, കാലാപാനി, ചന്ദ്ര ലേഖ, ഗര്‍ദ്ദിഷ്, താളവട്ടം, വിരാസത്ത് ഹേരാ ഫെരി, മേഘം തുടങ്ങി 150 ഓളം മലയാളം, ഹിന്ദി, തമിഴ് ചിത്രങ്ങളില്‍

Continue Reading
മല്ലികാർജുൻ ഖാർഗെയെ എം.എസ്.രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Karnataka
1 min read
6.9k

മല്ലികാർജുൻ ഖാർഗെയെ എം.എസ്.രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒക്ടോബർ 1, 2025
0

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചികിത്സയ്ക്കായി ബെംഗളൂരുവിലെ എം.എസ്. രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവും അടക്കമുണ്ടായതോടെയാണ് 83 വയസ്സുള്ള ഖാർഗെയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 24-ന് പട്‌നയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ വിപുലമായ യോഗത്തിൽ ഖാർഗെ പങ്കെടുത്തിരുന്നു. ഒക്ടോബർ 7-ന് നാഗാലാൻഡിലെ കൊഹിമയിൽ നടക്കുന്ന പൊതു റാലിയിൽ അദ്ദേഹം പങ്കെടുക്കാനിരിക്കെയാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.

Continue Reading
35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി ബോളിവുഡ് നടൻ അറസ്റ്റിൽ
India
0 min read
6.8k

35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി ബോളിവുഡ് നടൻ അറസ്റ്റിൽ

ഒക്ടോബർ 1, 2025
0

35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി ബോളിവുഡ് നടൻ അറസ്റ്റിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ച് 3.5 കിലോ കൊക്കെയ്നുമായാണ് നടനെ പിടികൂടിയത്. ഡിആർഐയും കസ്റ്റംസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്. കംബോഡിയയിൽ നിന്നും സിംഗപ്പൂർ വഴിയുള്ള വിമാനത്തിലെത്തിയപ്പോഴാണ് നടൻ പിടിയിലാകുന്നത്. കരൺ ജോഹറിൻ്റെ സ്റ്റുഡൻ്റ് ഓഫ് ദി ഇയർ അടക്കമുള്ള സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ട്. എന്നാൽ നടൻ്റെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല.

Continue Reading
സ്വർണ്ണവിലയിൽ വൻ കുതിപ്പ്; പവന് 880 രൂപ വർദ്ധിച്ചു
Kerala
0 min read
7.0k

സ്വർണ്ണവിലയിൽ വൻ കുതിപ്പ്; പവന് 880 രൂപ വർദ്ധിച്ചു

ഒക്ടോബർ 1, 2025
0

കേരളത്തിൽ സ്വർണ്ണവില പവന് 87,000 രൂപയായി. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 880 രൂപയാണ് കൂടി. ഗ്രാമിന് 110 രൂപ കൂടി 10,875 രൂപയായി. ആഭരണം വാങ്ങുമ്പോൾ സേവന നികുതിയും പണിക്കൂലിയും ഉൾപ്പെടെ പവന് 95,000 രൂപയിലധികം നൽകേണ്ടിവരും. ഇന്നലെ രാവിലെ 1,040 രൂപ ഉയർന്ന പവൻ വില ഉച്ചയ്ക്ക് ശേഷം 640 രൂപ കുറഞ്ഞ് 86,120 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിലുണ്ടായ പെട്ടെന്നുളള മാറ്റമാണ് സ്വർണവില കുതിച്ചുയരാൻ കാരണമായത്.

Continue Reading
കരൂർ ദുരന്തം; പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന 104 പേർ ആശുപത്രി വിട്ടു
India
0 min read
6.7k

കരൂർ ദുരന്തം; പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന 104 പേർ ആശുപത്രി വിട്ടു

ഒക്ടോബർ 1, 2025
0

കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയയുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന 104 പേർ ആശുപത്രി വിട്ടു. 6 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.ദുരന്തത്തിൽ 41 പേർ മരിച്ചിരുന്നു. 5 വീതം ആൺകുട്ടികളും പെൺകുട്ടികളും 18 സ്ത്രീകളും 13 പുരുഷന്മാരുമാണ് ദുരന്തത്തിൽ മരിച്ചത്. കരൂർ സ്വദേശികളാണ് ഇവരിൽ ഭൂരിഭാഗം പേരും. അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി സംഭവത്തിൽ ടി വി കെ ഭാരവാഹികളെ കരൂർ പോലീസ് അറസ്റ്റ്

Continue Reading
ഫിലിപ്പീൻസിൽ വൻ ഭൂകമ്പം, 6.9 തീവ്രത രേഖപ്പെടുത്തി; 60 മരണം
World
0 min read
7.0k

ഫിലിപ്പീൻസിൽ വൻ ഭൂകമ്പം, 6.9 തീവ്രത രേഖപ്പെടുത്തി; 60 മരണം

ഒക്ടോബർ 1, 2025
0

ഫിലിപ്പീൻസിൽ വൻ ഭൂകമ്പം. 6.9 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 60 ആയി ഉയർന്നു. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്. യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം, ചൊവ്വാഴ്ച രാത്രി 9:59 ന് ദ്വീപിൻ്റെ വടക്കേ അറ്റത്ത്, 90,000 പേർ താമസിക്കുന്ന ബോഗോയ്ക്ക് സമീപം ആണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിൽ 147ഓളം പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. 22 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അനേകം പേർ

Continue Reading
വേടനതിരായ ബലാത്സംഗക്കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു
Kerala
0 min read
6.6k

വേടനതിരായ ബലാത്സംഗക്കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു

ഒക്ടോബർ 1, 2025
0

വേടനതിരായ ബലാത്സംഗക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതി ശരിവയ്ക്കുന്നതാണ് തൃക്കാക്കര പോലീസ് കുറ്റപത്രത്തിലെ കണ്ടെത്തലുകൾ. ഈ മാസം 10 ന് വേടൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായിരുന്നു. യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു‌ എന്നാണ് വേടന് എതിരായ കേസ്. എന്നാൽ, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയിൽ ഉണ്ടായിരുന്നതെന്നാണ് പോലീസിന് അന്നത്തെ ചോദ്യം ചെയ്യലിൽ വേടൻ നൽകിയിരുന്ന മൊഴി.

Continue Reading
ജംബോ സവാരി നാളെ; മുഖ്യമന്ത്രി സിദ്ധരാമയ്യ ഫ്ലാഗ് ഓഫ് ചെയ്യും
Karnataka
1 min read
6.9k

ജംബോ സവാരി നാളെ; മുഖ്യമന്ത്രി സിദ്ധരാമയ്യ ഫ്ലാഗ് ഓഫ് ചെയ്യും

ഒക്ടോബർ 1, 2025
0

വിജയദശമിദിനമായ നാളെ നടക്കുന്ന ജംബോ സവാരിയോടെ 11 ദിവസത്തെ ദസറ ആഘോഷങ്ങൾ സമാപിക്കും. ജംബോ സവാരിയുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും. കൊട്ടാരത്തിൽ നിന്ന് ആരംഭിക്കുന്ന ജംബോ സവാരി നഗരപ്രദക്ഷിണത്തിനു ശേഷം വൈകിട്ട് 6ന് ബന്നിമണ്ഡപം ഗ്രൗണ്ടിൽ സമാപിക്കും. പൊലീസിൻ്റെ അശ്വാരൂഡ സേനയും വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും വിവിധ കലാരൂപങ്ങളും അകമ്പടിയേകും. അംബാവിലാസ് കൊട്ടാര വളപ്പിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 2.30ന് നന്ദിധ്വജ പൂജ യോടെചടങ്ങ് തുടങ്ങും. ചാമുണ്ഡേശ്വരി ദേവിയുടെ

Continue Reading