കേരളത്തിൽ സ്വർണ്ണവില പവന് 87,000 രൂപയായി. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 880 രൂപയാണ് കൂടി. ഗ്രാമിന് 110 രൂപ കൂടി 10,875 രൂപയായി. ആഭരണം വാങ്ങുമ്പോൾ സേവന നികുതിയും പണിക്കൂലിയും ഉൾപ്പെടെ പവന് 95,000 രൂപയിലധികം നൽകേണ്ടിവരും. ഇന്നലെ രാവിലെ 1,040 രൂപ ഉയർന്ന പവൻ വില ഉച്ചയ്ക്ക് ശേഷം 640 രൂപ കുറഞ്ഞ് 86,120 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിലുണ്ടായ പെട്ടെന്നുളള മാറ്റമാണ് സ്വർണവില കുതിച്ചുയരാൻ കാരണമായത്.

Related Posts