കണ്ണൂർ പിലാത്തറയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ കണ്ടെത്തി. കണ്ണൂർ പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് സംഭവം. കാറിനുള്ളിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ പുറത്തേക്ക് വലിച്ചുവാരിയിട്ട നിലയിലാണുള്ളത്. കാറിന് സമീപത്തായി കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങളും ബാഗുകളും ചെരുപ്പുകളുമെല്ലാം ചിന്നിച്ചിതറി കിടക്കുന്നുണ്ട്.

സംഭവത്തിൽ പരിയാരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറിൻ്റെ മുൻഭാഗം തകർക്കപ്പെട്ട നിലയിലാണ്. മോഷണശ്രമം ആണെന്നാണ് പോലീസിൻ്റെ സംശയം. കാറിൻ്റെ ഉടമ സ്വർണ്ണ വില്പനക്കാരൻ അശോക് യശ്വന്ത ആണെന്നും പോലീസ് അറിയിച്ചു. തലശേരി രജിസ്ട്രേഷനിലുള്ള ഗ്രാൻഡ് വിറ്റാര കാറാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. പ്രഭാത സവാരിക്ക് എത്തിയവരാണ് കാർ കണ്ടെത്തിയത്. കാറിൽ ഉണ്ടായിരുന്നവർ ആരൊക്കെയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Related Posts