ഇന്ത്യ – വെസ്റ്റ്ഇന്‍ഡീസ് ആദ്യ ടെസ്റ്റ് മല്‍സരം നാളെ അഹമ്മദാബാദിൽ തുടങ്ങും
വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റ് മാച്ചുകളുടെ ആദ്യ മല്‍സരം നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും. ആദ്യ ടെസ്റ്റിനുള്ള പ്ലെയിങ് ഇലവന്‍ ടോസ് വേളയില്‍ മാത്രമേ അന്തിമമാക്കൂ എന്ന് പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പറഞ്ഞു. ടെസ്റ്റ് ക്യാപ്റ്റനായ ശേഷം ഗില്ലിൻ്റെ രണ്ടാമത്തെ പരമ്പരയാണിത്. ഇംഗ്ലണ്ടിനെതിരായ പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചിരുന്നു. രാവിലെ 9:30ന് കളി ആരംഭിക്കും. മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വർക്കില്‍ തല്‍സമയം സംപ്രേഷണം ചെയ്യും. ജിയോസ്റ്റാറില്‍
വയനാടിന് 260.56 കോടി രൂപ പുനർനിർമാണ സഹായധനം അനുവദിച്ച് കേന്ദ്രം
ണ്ടകൈ-ചൂരൽമല ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് പുനർനിർമാണ സഹായധനം അനുവദിച്ച് കേന്ദ്ര സർക്കാർ. 260.56 കോടി രൂപയാണ് കേന്ദ്രം പ്രഖ്യാപിച്ചത്.ആസാം ദുരിതാശ്വാസ പദ്ധതിക്കായി 1270.788 കോടി രൂപ നൽകുമെന്നും കേന്ദ്രം അറിയിച്ചു. ആകെ ഒൻപത് സംസ്ഥാനങ്ങൾക്കായി 4645.60 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്.
കേന്ദ്ര സർക്കാർ ക്ഷാമബത്ത 3 ശതമാനം വർധിപ്പിച്ചു
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (ഡി എ) 3 ശതമാനം വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് തീരുമാനം. ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ തീരുമാനം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ക്ഷാമബത്ത വർധനയിലൂടെ ലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും ആനുകൂല്യം ലഭിക്കും. ഈ വർധന കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും പെൻഷൻകാരുടെ പെൻഷനിലും ഗണ്യമായ മാറ്റം വരുത്തുമെന്നും കേന്ദ്രമന്ത്രി വിവരിച്ചു. ജീവിതച്ചെലവ് വർധനയെ നേരിടാൻ
റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യ സന്ദർശിക്കും
റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ ചൊല്ലി അമേരിക്കയിൽ നിന്ന് ഇന്ത്യക്കെതിരെ സമ്മർദ്ദം തുടരുന്നതിനിടെയാണ് പുടിൻ ഡിസംബറിൽ ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞാഴ്ച യുഎൻ പൊതുസഭയ്ക്കിടെ ഇന്ത്യൻ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ റഷ്യൻ പ്രസിഡണ്ട് പുടിൻ്റെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വിവരങ്ങൾ വ്യക്തമാക്കിയിരുന്നു. പുടിൻ്റെ ഇന്ത്യ
ഐസിസി ടി20 റാങ്കിംഗില്‍ അഭിഷേക് അഭിഷേക് ശര്‍മക്ക് ലോകറെക്കോർഡ്
ഐസിസി ടി20 ബാറ്റ്‌സ്മാന്മാരുടെ റാങ്കിംഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് പോയിൻറ് സ്വന്തമാക്കുന്ന താരമായി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ ഇടങ്കയ്യന്‍ ബാറ്റര്‍ക്ക് 931 റേറ്റിംഗ് പോയിന്റാണുള്ളത്. മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് മലാൻ്റെ റെക്കോഡാണ് അഭിഷേക് സ്വന്തം പേരിലാക്കിയത്. 2020 സീസണില്‍ മലാന് 919 റേറ്റിംഗ് പോയിന്റുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തായി. 2023 വര്‍ഷം 912 റേറ്റിംഗ് പോയിന്റാണ്
ആലുവയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതി മരിച്ചു
ആലുവയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതി മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന യുവാവിന് പരുക്കേറ്റു. ചാലക്കുടി പോട്ട ഞാറക്കൽ വീട്ടിൽ സുദേവൻ്റെ മകൾ അനഘയാണ് മരിച്ചത്. 26 വയസായിരുന്നു. അപകടത്തിൽ ബന്ധുവും സുഹൃത്തുമായ പോട്ട വടുതല വീട്ടിൽ ജിഷ്ണുവിനെ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ജിഷ്ണുവും അനഘയും രാവിലെ ലുലു മാൾ സന്ദർശിക്കാനായി ചാലക്കുടിയിലെ വീട്ടിൽ നിന്നും പുറപ്പെട്ടതായിരുന്നു. മരണമടഞ്ഞ അനഘ ഇൻഫോപാർക്ക് സൈബർ സെക്യൂരിറ്റി
പൊലീസിൽ ജോലി നേടാം; 11,927 ഒഴിവുകൾ
കേന്ദ്ര പൊലീസിൻ്റെ വിവിധ തസ്തികകളിലെ 11,927 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 7565 കോൺസ്‌റ്റബിൾ ഒഴിവുകൾ. ഒക്ടോബർ 21 വരെ അപേക്ഷ സമർപ്പിക്കാം. 18-25 വരെയാണ് പ്രായപരിധി. അർഹതയുള്ളവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. യോഗ്യത: പ്ലസ് ടു ജയം. സ്ത്രീകൾക്കും അപേക്ഷിക്കാം. പുരുഷ ഉദ്യോഗാർഥികൾ കായിക ക്ഷമതാ പരീക്ഷാവേളയിൽ നിലവിലുള്ള എൽ.എം.വി (ഇരുചക വാഹനവും കാറും) ലൈസൻസ് ഹാജരാക്കണം. ശമ്പളം: പേ ലെവൽ-3: 21,700-69,100 രൂപ.
സമന്വയ ദാസറഹള്ളി ഭാഗിൻ്റെ ഓണാഘോഷം ഒക്ടോബർ 12ന്
സമന്വയ എജ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ ഓണാഘോഷം ഒക്ടോബർ 12 ഞായറാഴ്‌ച വിവിധ പരിപാടികളോടെ ആഘോഷിക്കും. ഷെട്ടിഹള്ളി ഡിആർഎൽഎസ് പാലസിൽ രാവിലെ 9 മണി മുതൽ നടക്കുന്ന പരിപാടിയിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. രാവിലെ 9 മണിക്ക് ബാലഗോകുലങ്ങളിലെ കുട്ടികൾ, സമന്വയ കുടുംബാംഗങ്ങൾ, വിവിധ നൃത്തവിദ്യാലയങ്ങളിലെ കുട്ടികൾ തുടങ്ങിയവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കേന്ദ്ര തൊഴിൽ –
ആലപ്പുഴയിൽ 17കാരിയായ മകളുടെ കുത്തേറ്റ് അമ്മക്ക് ഗുരുതരപരിക്ക്
ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ ആലപ്പുഴയിൽ 17കാരിയായ മകളുടെ കുത്തേറ്റ് അമ്മക്ക് ഗുരുതരപരിക്ക്. ഇവരുടെ കഴുത്തിനാണ് പരിക്ക്. മഹിളാ കോൺഗ്രസ് നേതാവിനാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആലപ്പുഴയിലെ വാടയ്ക്കലിനാണ് സംഭവം.
ക്ഷേമപെൻഷൻ 2000 രൂപയാക്കി വർദ്ധിപ്പിക്കാൻ സർക്കാർ ആലോചന; പ്രഖ്യാപനം ഉടൻ
ക്ഷേമപെൻഷൻ തുക 400 രൂപ വാർദ്ധിപ്പിച്ച് 2000 രൂപയാക്കി ഉയർത്താൻ സർക്കാർ ആലോചന. പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പെൻഷൻ ഉയർത്തിയേക്കും. സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണം പ്രഖ്യാപിക്കുന്നതും ക്ഷാമബത്ത അനുവദിക്കുന്നതും പരിഗണനയിലുണ്ട്.സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കും. 4 ശതമാനം ഡി.എ അനുവദിക്കുന്നതാണ് പരിഗണനയിൽ. നവംബറിലെയോ ഡിസംബറിലയോ ശമ്പളത്തിൽ ലഭിക്കുന്ന തരത്തിലാകും പ്രഖ്യാപനം. മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും തമ്മിലുള്ള ചർച്ചയിൽ അന്തിമ തീരുമാനം