എൻ എസ് എസ് വിഷയം വഷളാക്കിയത് ചില ചാനലുകൾ: ജി.സുകുമാരൻ നായർ
Kerala
1 min read
48

എൻ എസ് എസ് വിഷയം വഷളാക്കിയത് ചില ചാനലുകൾ: ജി.സുകുമാരൻ നായർ

October 3, 2025
0

എൻ എസ് എസ് വിഷയം വഷളാക്കിയത് ചില ചാനലുകളെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ചെന്നും സുകുമാരൻ നായർ വെളിപ്പെടുത്തി. പെരുന്നയിലെ വിജയദശമി ദിനാചരണത്തിലായിരുന്നു സുകുമാരൻ നായരുടെ വിമർശനം. ‘നല്ലതിനെ എൻ എസ് എസ് അംഗീകരിക്കും. വിശ്വാസം, ആചാരം, എന്നിവ സംരക്ഷിക്കുകയാണ് എൻ എസ് എസ് നിലപാട്. അടിത്തറയുള്ള സംഘടന മന്നത്ത് പത്മനാഭൻ ഉണ്ടാക്കി തന്നിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു. തൻ്റെ

Continue Reading
എണ്ണ വ്യാപാരത്തിൽ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ അർത്ഥശൂന്യം: വ്‌ളാഡിമിർ പുടിൻ
World
0 min read
41

എണ്ണ വ്യാപാരത്തിൽ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ അർത്ഥശൂന്യം: വ്‌ളാഡിമിർ പുടിൻ

October 3, 2025
0

യുഎസിനെ രൂക്ഷമായി വിമർശിച്ച് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ ഈ തന്ത്രം ഒടുവിൽ അവർക്കുതന്നെ തിരിച്ചടിയാകും എന്ന് പുടിൻ മുന്നറിയിപ്പ് നൽകി. ഊർജ്ജനയത്തിൽ ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ പുതിൻ എടുത്തുപറയുകയും ബാഹ്യ സമ്മർദ്ദങ്ങളെ ചെറുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമാണെന്ന് ചൂണ്ടിക്കാട്ടി. എണ്ണവ്യാപാരത്തിൽ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ അർത്ഥശൂന്യം എന്നാണ് പുതിൻ

Continue Reading
എ.ഐ.കെ.എം.സി.സി മെമ്പർഷിപ്പ് ക്യാംപയിന് തുടക്കമായി
Association News
0 min read
39

എ.ഐ.കെ.എം.സി.സി മെമ്പർഷിപ്പ് ക്യാംപയിന് തുടക്കമായി

October 3, 2025
0

ആൾ ഇന്ത്യ കെ എം സി സി മെമ്പർഷിപ്പ് ക്യാംപയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ബംഗളൂരുവിൽ നടന്ന ദേശീയ പ്രവർത്തക സമിതി യോഗം ക്യാപയിൻ പരിപാടികൾക്ക് അന്തിമ രൂപം നൽകി. നവംബർ 15 വരെ നീണ്ടു നിൽക്കുന്ന ക്യാംപയിൻ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. അംഗങ്ങൾക്കിടയിൽ നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് മുന്നോടിയായാണ് ഇപ്പോൾ മെമ്പർഷിപ്പ് ക്യാംപയിൻ സംഘടിപ്പിക്കുന്നത്. മെമ്പർഷിപ്പ് ആപ്പിൻ്റെ ലോഞ്ചിംഗ് എ ഐ കെ എം സി സി

Continue Reading
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; ആരോഗ്യനില തൃപ്തികരം
Karnataka
1 min read
67

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; ആരോഗ്യനില തൃപ്തികരം

October 3, 2025
0

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബുധനാഴ്ച പേസ്മേക്കർ സ്ഥാപിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായി. 83 കാരനായ ഖാർഗെയെ ചൊവ്വാഴ്ച എംഎസ് രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിതാവിൻ്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും അദ്ദേഹത്തിൻ്റെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ പറഞ്ഞു. ‘പേസ്മേക്കർ ഘടിപ്പിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. അതിനായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അദ്ദേഹം സുഖമായിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും ആശങ്കയ്ക്കും ആശംസകൾക്കും നന്ദി’ – മന്ത്രി ‘എക്‌സ്’ പോസ്റ്റിൽ കുറിച്ചു.

Continue Reading
എയ്‌മ വോയ്‌സ് 2025 സംഗീത മത്സരം; ഒക്ടോബർ 6ന് മുമ്പ് രജിസ്റ്റർ ചെയ്യണം
Association News
1 min read
94

എയ്‌മ വോയ്‌സ് 2025 സംഗീത മത്സരം; ഒക്ടോബർ 6ന് മുമ്പ് രജിസ്റ്റർ ചെയ്യണം

October 3, 2025
0

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ്റെ (എയ്‌മ) ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പ്രവാസി മലയാളികളിൽ നിന്നും പ്രഗൽഭരായ ഗായകരെ കണ്ടെത്തുന്നതിനായി നടത്തിവരാറുള്ള കർണാടക എയ്‌മ വോയ്‌സിൻ്റെ ഈ വർഷത്തെ പ്രാഥമിക തെരഞ്ഞെടുപ്പ് ഒക്ടോബർ 11ന് ശനിയാഴ്ച ഇന്ദിരാനഗറിലുള്ള ഈസ്റ്റ്‌ കൾച്ചറൽ അസോസിയേഷനിൽവച്ച് നടത്തപ്പെടുന്നു. പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗത്തിൽ ആയിരിക്കും മത്സരം നടത്തുക.ഒക്ടോബർ 17, വെള്ളിയാഴ്ചയാണ് അവസാനഘട്ട മത്സരം. സംസ്ഥാനതലത്തിൽ സംസ്ഥാന വിജയികൾക്ക് ഒക്ടോബർ 26ന് ചെന്നൈയിൽവച്ച് നടക്കുന്ന സൗത്ത് ഇന്ത്യ സോണൽ

Continue Reading
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ സമീക്ഷാസത്രത്തിന് ഇന്ന് തുടക്കം
Association News
1 min read
68

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ സമീക്ഷാസത്രത്തിന് ഇന്ന് തുടക്കം

October 3, 2025
0

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് തുടക്കം കുറിക്കും. രാവിലെ ഒൻപതിന് ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ഭദ്രദീപ പ്രകാശനവും, ആചാര്യവരണം എന്നിവ നടക്കും. മള്ളിയൂർ പരമേശ്വരൻനമ്പൂതിരിയാണ് യജ്ഞാചാര്യൻ. മരങ്ങാട് മുരളീകൃഷ്ണൻ നമ്പൂതിരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി, ശിവൻ മള്ളിയൂർ എന്നിവർ സഹആചാര്യന്മാരാകും. ദിവസവും പാരായണവും പ്രഭാഷണങ്ങളുമുണ്ടാകും. ഒക്ടോബർ 12-ന് ഭാഗവതസമർപ്പണ പൂജ ഉണ്ടായിരിക്കും. 11.30 മുതൽ സമാപനച്ചടങ്ങുകൾ നടക്കും. ഉച്ചയ്ക്ക് പ്രസാദഊട്ട്. വൈകീട്ട് 6.30-ന് ഡോ. എടനാട് രാജൻനമ്പ്യാർ

Continue Reading
തേങ്ങയ്‌ക്കുള്ളിൽ നിന്ന് 400 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി’; മൂന്ന് പേർ അറസ്റ്റിൽ
India
1 min read
54

തേങ്ങയ്‌ക്കുള്ളിൽ നിന്ന് 400 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി’; മൂന്ന് പേർ അറസ്റ്റിൽ

October 3, 2025
0

തേങ്ങയ്‌ക്കുള്ളിൽ നിന്ന് 400 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. തെലങ്കാന റാമോജി റാവു ഫിലിം സിറ്റിക്ക് സമീപത്തുനിന്നാണ് കഞ്ചാവ് പിടിച്ചത്. രാജസ്ഥാനിലേക്ക് കടത്തുകയായിരുന്ന രണ്ട് കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് അധികൃതർ പിടിച്ചെടുത്തത്. തെലങ്കാനയിലെ എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്‌സ്‌മെന്റും, (EAGLE) ഖമ്മം ഡിവിഷനിലെ രച്ചകൊണ്ട പോലീസും റീജിയണൽ നാർക്കോട്ടിക് കൺട്രോൾ സെല്ലും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കഞ്ചാവ് കണ്ടെത്തിയത്.വാഹനപരിശോധനയ്‌ക്കിടെ വാഹനത്തിൽ ഉണ്ടായിരുന്ന തേങ്ങയെക്കുറിച്ച് സംശയം ഉയർന്നു.

Continue Reading
ഇന്ത്യ- ചൈന വിമാന സർവീസ് ഈ മാസം മുതൽ
India
0 min read
23

ഇന്ത്യ- ചൈന വിമാന സർവീസ് ഈ മാസം മുതൽ

October 3, 2025
0

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള ബന്ധം സാധാരണ നിലയിലേക്ക്. വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പുനരാരംഭിക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചും പുതുക്കിയ വ്യോമ സേവന കരാറിനെക്കുറിച്ചും ഈ വര്‍ഷം തുടക്കംമുതല്‍ ഇരു രാജ്യങ്ങളുടെയും സിവില്‍ ഏവിയേഷന്‍ അധികാരികള്‍ ചര്‍ച്ച നടത്തിയിരുന്നു. ബെയ്‌ജിങ്‌, ഷാങ്ഹായ്, ഷെങ്ദു, ഗ്വാങ്ചൗ എന്നീ പ്രധാന വിമാനത്താവളങ്ങളിലേക്കാണ് നേരത്തേ സര്‍വീസുകളുണ്ടായിരുന്നത്.ദോക് ലാം സംഘര്‍ഷത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസുകൾ നിലച്ചത്. കോവിഡിനു പിന്നാലെയുണ്ടായ ഗല്‍വാന്‍ സംഘര്‍ഷത്തെ

Continue Reading
മോഹൻലാലിനെ ആദരിക്കുന്ന ‘മലയാളം വാനോളം ലാൽസലാം’ നാളെ
Kerala
1 min read
33

മോഹൻലാലിനെ ആദരിക്കുന്ന ‘മലയാളം വാനോളം ലാൽസലാം’ നാളെ

October 3, 2025
0

രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്ന ‘മലയാളം വാനോളം ലാൽസലാം’ നാളെ വൈകുന്നേരം ൫ മണിക്ക് തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനെ ആദരിക്കും. കേരള സർക്കാരിനുവേണ്ടി കവി പ്രഭ വർമ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് സമർപ്പിക്കും. ആയിരക്കണക്കിന് പ്രേക്ഷകപങ്കാളിത്തം പ്രതീക്ഷിക്കുന്ന ചടങ്ങിനായി ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി. വിവിധ വകുപ്പുകളുമായി സഹകരിച്ച് ക്രമീകരണങ്ങൾ

Continue Reading
വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് കേളി ബംഗളൂരു, മുഖ്യമന്ത്രിക്ക് നിവേദനം നൽകി
Association News
0 min read
109

വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് കേളി ബംഗളൂരു, മുഖ്യമന്ത്രിക്ക് നിവേദനം നൽകി

October 1, 2025
0

കർണാടകത്തിലെ മലയാളി വിദ്യാർഥികളുടെ പ്രശ്നങ്ങൾ, നോർക്ക ഇൻഷുറൻസ് എന്നീ നിരവധി വിഷയങ്ങൾ ഉന്നയിച്ച് കേളി ബംഗളൂരുവിൻ്റെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.കോളേജുകളിൽ മലയാളി വിദ്യാർത്ഥികളിലെ വ്യാപകമാകുന്ന ലഹരി ഉപയോഗവും അനുബന്ധ കുറ്റകൃത്യങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി, വിദ്യാഭ്യാസ റിക്രൂട്ടിംഗ് ഏജന്റ് മാഫിയക്കും ലഹരി മാഫിയക്കും എതിരായ നടപടികൾ കൈക്കൊള്ളണമെന്ന് കേളി അസോസിയേഷൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ നോർക്ക വഴിയുള്ള രജിസ്ട്രേഷൻ സാധ്യതകളും, നോർക്ക

Continue Reading