ക്ഷേമപെൻഷൻ തുക 400 രൂപ വാർദ്ധിപ്പിച്ച് 2000 രൂപയാക്കി ഉയർത്താൻ സർക്കാർ ആലോചന. പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പെൻഷൻ ഉയർത്തിയേക്കും. സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണം പ്രഖ്യാപിക്കുന്നതും ക്ഷാമബത്ത അനുവദിക്കുന്നതും പരിഗണനയിലുണ്ട്.
സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കും.
4 ശതമാനം ഡി.എ അനുവദിക്കുന്നതാണ് പരിഗണനയിൽ. നവംബറിലെയോ ഡിസംബറിലയോ ശമ്പളത്തിൽ ലഭിക്കുന്ന തരത്തിലാകും പ്രഖ്യാപനം. മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും തമ്മിലുള്ള ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. പങ്കാളിത്ത പെൻഷൻ പിൻവലിച്ചേക്കും. അഡ്വേഡ് പെൻഷൻ സ്ക്രീം പ്രാഖ്യാപിക്കാനും ആലോചന. സ്കീമിൻ്റെ വിശദാംശങ്ങൾ തയാറാക്കി അവതരിപ്പിക്കും.
സെക്രട്ടറി തലസമിതിയെ നിയോഗിക്കുന്നതും ശമ്പള കമ്മീഷനെ വെക്കുന്നതും പരിഗണനയിലുണ്ട്. കമ്മീഷൻ തന്നെ വേണമെന്ന് സിപിഐഎമ്മിൻ്റെ സർവീസ് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് പെൻഷൻ തുക വർദ്ധനവ് ലഭിച്ച് തുടങ്ങിയാൽ സർക്കാരിന് ഇത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.