വിജയപുര എസ്.ബി.ഐ ബാങ്ക് കവർച്ച; 4 പേർ അറസ്റ്റിൽ
കർണാടക വിജയപുര ജില്ലയിലെ എസ്.ബി.ഐ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് 4 പേർ അറസ്റ്റിൽ. സെപ്റ്റംബർ 16ന് വൈകീട്ടോടെ മുഖംമൂടി ധരിച്ച് തോക്കുമായി എത്തിയ 3 പേർ ജീവനക്കാരെ കെട്ടിയിട്ടശേഷം സ്വർണവും പണവുമടക്കം മോഷ്ടിക്കുകയായിരുന്നു. 21 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചു. രാജ് കുമാർ രാം ലാൽ പവൻ (21), രാകേഷ് കുമാർ (21), രാകേഷ് കുമാർ സഹനി (22) എന്നിവരാണ് അറസ്റ്റിലായത്.മഹാരാഷ്ടയിൽനിന്നു പിടികൂടിയ മുഖ്യപ്രതിയുടെ വിവരങ്ങൾ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പൊലീസ്
യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്
ശ്രീകൃഷ്ണപുരത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി വൈഷ്‌ണവി(26)യുടെ മരണത്തിൽ ഭർത്താവ് ദീക്ഷിതിനെ പോലീസ് അറസ്റ്റു ചെയ്തു. ഭർത്താവ് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിൻ്റെ നിഗമനം.പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍വീട്ടില്‍ ഉണ്ണിക്കൃഷ്ണൻ്റെയും ശാന്തയുടെയും മകളാണ് വൈഷ്ണവി. 2024 മേയ് 19-നാണ് ദീക്ഷിതിന്റെയും വൈഷ്ണവിയുടെയും വിവാഹം കഴിഞ്ഞത്. ഇന്നലെ പുലർച്ചെയാണ് വൈഷ്‌ണവിയെ ശ്രീകൃഷ്ണപുരം കാട്ടുകുളത്തെ ഭർതൃവീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. ഭർത്താവ് ദീക്ഷിത് മാത്രമാണ് ഈസമയം വീട്ടിലുണ്ടായിരുന്നതെന്ന്
തലശേരി – ബാംഗ്ലൂർ യാത്രയ്ക്ക് കെ.എസ്.ആർ.ടി.സിയുടെ പുതിയ എ.സി സീറ്റർ ബസ്; ഫ്ലാഗ് ഓഫ് കർമ്മം ഇന്ന്
തലശേരി – ബാംഗ്ലൂർ യാത്ര ഇനിമുതൽ കൂടുതൽ സുഖപ്രദമാകും. തലശേരി കെ.എസ്.ആർ.ടി.സി യൂണിറ്റിന് അനുവദിച്ച പുതിയ എ.സി സീറ്റർ ബസിന്‍റെ ഫ്ലാഗ് ഓഫ് കർമ്മം ഇന്ന് വൈകീട്ട് 3.30ന് സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസിന് 50 യാത്രികർക്കുള്ള സീറ്റിംഗ് സൗകര്യമുണ്ട്. യാത്രയ്ക്കിടയിലെ റോഡ് കുഴികൾ പോലും ബുദ്ധിമുട്ടാകാത്തവിധം മികച്ച സസ്പെൻഷൻ സംവിധാനമാണ് ബസിന്‍റെ പ്രത്യേകത. തലശേരിയിൽ നിന്ന് രാത്രി 9.30ന് പുറപ്പെടുന്ന ബസ് രാവിലെ 5
രാജ്യത്തെ ആദ്യ ഇലക്ട്രിക് യുദ്ധക്കപ്പൽ; ഇന്ത്യയുടെ പദ്ധതിയിൽ താത്‌പര്യം പ്രകടിപ്പിച്ച് റോൾസ് റോയ്‌സ്
ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ ഇലക്ട്രിക് യുദ്ധക്കപ്പൽ നിർമ്മാണത്തിൽ രൂപകൽപ്പന ചെയ്യാനും വിന്യസിക്കാനുമുള്ള താത്പര്യമറിയിച്ചിരിക്കുകയാണ് റോൾസ് റോയ്‌സ്. ഇക്കാര്യം കഴിഞ്ഞ ദിവസമാണ് കമ്പനി അറിയിച്ചത്. ഇന്ത്യൻ നാവികസേനയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ നിർണായകമായ തുടക്കമാണ് ആരംഭിക്കാനിരിക്കുന്നത്. നാവികസേനയുടെ ആധുനികവത്ക്കരണത്തെ പിന്തുണയ്ക്കുന്നതിൽ കമ്പനിക്ക് വലിയ സ്ഥാനമുണ്ടെന്ന് തെക്ക് കിഴക്കൻ ഏഷ്യൻ പ്രതിരോധ വിഭാഗം സീനിയർ വൈസ് പ്രസിഡൻ്റ് അഭിഷേക് സിങ് പറഞ്ഞു. ‘ഹൈബ്രിഡ് ഇലക്ട്രിക്, ഫുൾ-ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനങ്ങൾ, വൈദഗ്‌ധ്യം എന്നിവ ഉപയോഗിച്ച്
വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണവില; പവന് 400 രൂപ കൂടി
സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുതിച്ചുയർന്നു. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 50 രൂപ ഉയർന്ന് 11,390 രൂപയായി. പവന് 400 രൂപ കൂടി 91,120 രൂപയായി. ഇന്നലെ രാവിലെ കുത്തനെയിടിഞ്ഞ സ്വർണ്ണവില ഉച്ചതിരിഞ്ഞ് വീണ്ടും കൂടിയിരുന്നു. ഇന്നലെ രാവിലെ ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 11,210 രൂപയും പവന് 89,680 രൂപയുമായിരുന്നു വില. എന്നാൽ, ഇന്നലെ ഉച്ചതിരിഞ്ഞ് ഗ്രാമിന് 130 രൂപ ഉയർന്ന് 11,340
കല ബാംഗ്ലൂർ, ഓണാഘോഷം നാളെ
ബാംഗ്ലൂരിലെ പ്രമുഖ കലാ-സംസ്കാരിക സാമൂഹ്യ സംഘടനയായ കല ബാംഗ്ലൂരിൻ്റെ ഓണാഘോഷം ‘ഓണോത്സവം 2025’ നാളെ രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ വിവിധ പരിപാടികളോട് കൂടി ആഘോഷിക്കും. ജാലഹള്ളി ചൊക്കസാന്ദ്രയിലെ മഹിമപ്പ സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 9 മണി മുതൽ 10 ടീമുകളുടെ വടംവലി ഉൾപ്പെടെയുള്ള വിവിധ കായിക മത്സരങ്ങളോടെ ആരംഭിക്കും. കേരളത്തിൽ നിന്നും എത്തുന്ന പാചക വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഓണസദ്യ 12 മണിക്ക് ആരംഭിക്കും.12.30
ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം നടത്തിയ ബസ് കണ്ടക്ടർ പൊലീസ് കസ്റ്റഡിയിൽ
കെഎസ്ആർടിസി ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം നടത്തിയ ബസ് കണ്ടക്ടർ പൊലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസം രാത്രി കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തു.രാത്രി ഏഴരയോടെയാണ് സംഭവം. കണ്ടക്ടർ പെൺകുട്ടിയുടെ അടുത്ത് വന്നിരുന്ന് അതിക്രമം നടത്തുകയായിരുന്നു. ഗുരുവായൂർ സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പെൺകുട്ടി പൊലീസിൻ്റെ നമ്പറിൽ വിളിച്ചു പരാതിപ്പെടുകയായിരുന്നു. ഈസ്റ്റ് ഒറ്റപ്പാലത്ത് വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പൊലീസ്
പിണറായി വിജയൻ്റെ മകൻ വിവേക് കിരണിന് ഇ.ഡി അയച്ച സമൻസിൻ്റെ പകർപ്പ് പുറത്ത്
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ വിവേക് കിരണിന് അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച സമൻസിൻ്റെ പകർപ്പ് പുറത്ത്. വിവേക് കിരൺ, “സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ്, തിരുവനന്തപുരം” എന്ന വിലാസത്തിലാണ് സമൻസ് അയച്ചത്. നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിനോടനുബന്ധിച്ച് ഇ.ഡി നടത്തിയ അന്വേഷണത്തിനിടെ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകൾ കണ്ടെത്തിയതിൻ്റെ ഭാഗമായി തന്നെയാണിത് അയച്ചതെന്ന്
പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി അഫ്ഗാനിസ്ഥാന്‍
ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞു പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി അഫ്ഗാനിസ്ഥാന്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പാകിസ്ഥാന്റെ നടപടി അപലപനീയമാണെന്ന് താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖി പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ മുത്താഖി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ ഇപ്പോള്‍ ഒരു ഭീകര സംഘടനയും പ്രവര്‍ത്തിക്കുന്നില്ലെന്നും കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് അത്തരക്കാരെ തുടച്ച് നീക്കാന്‍ താലിബാന്‍
കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം നാളെ
കുന്ദലഹള്ളി കേരളസമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം ‘KKS പൊന്നോണം 2025 ‘ വിപുലമായ പരിപാടികളോടെ നാളെ (ഒക്ടോബർ 12 ഞായറാഴ്ച) ബ്രുക് ഫീൽഡിലുള്ള CMRIT വേദിയിൽ വെച്ച് നടക്കും. സമാജത്തിൻ്റെ സംഗീത-നൃത്തവിദ്യാലയമായ കലാക്ഷേത്രയിലെ വിദ്യാർത്ഥികളുടെ വാർഷികപരിപാടികളും അന്നേദിവസം നടക്കും. നിർമ്മാണ രംഗത്ത് പ്രശസ്തരായ ‘സൗപർണിക’യുമായി ചേർന്നാണ് ഇത്തവണ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ബാംഗ്ലൂർ സെൻട്രൽ ലോകസഭാംഗമായ പി. സി.മോഹൻ, മഹാദേവപുര നിയോജമണ്ഡലത്തിലെ MLA മഞ്ജുള ലിംബാവലി, മുൻമന്ത്രി അരവിന്ദ് ലിംബാവലി, ‘സൗപർണിക’