വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ്: ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 518 റൺസെടുത്ത് ഇന്ത്യ ഡിക്ലയർ ചെയ്തു. ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ് തകർച്ച നേരിടുകയാണ്. രണ്ടാം ദിവസത്തിലെ മത്സരം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 140 എന്ന നിലയിലാണ് വെസ്റ്റ് ഇൻഡീസ്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 518 റൺസെടുത്താണ് ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തത്. ആദ്യ ദിനം 318-2 എന്ന
കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിത കാലത്തേക്ക് അടച്ചു
അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു. ഒരു അറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകൾ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഹോസ്റ്റലുകളും ഒഴിഞ്ഞുപോകണമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുതൽ ക്യാമ്പസിനുള്ളിൽ ഉണ്ടായ സംഘർഷം ഉണ്ടായത്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് പഠനവകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ അറിയിച്ചു. ഇനി
500 കോടി ക്ലബിൽ കാന്താര ചാപ്റ്റർ 1
ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് കളക്ഷനിൽ 500 കോടി എന്ന് നേട്ടം മറികടന്ന് റിഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1. ഒക്ടോബർ 2നാണ് ഹോംബാലെ ഫിലിംസിൻ്റെ ബാനറിൽ നിർമ്മിച്ച ചിത്രം റിലീസ് ചെയ്‌തത്. 2022ൽ പുറത്തിറങ്ങിയ ബ്ലോക്ക്‌ബസ്റ്റർ ചിത്രമായ കാന്തരയുടെ തുടർച്ചയാണ് കാന്താര ചാപ്റ്റർ 1. കാന്താര ചാപ്റ്റർ 500 കോടി ക്ലബിൽ എത്തിയ വിവരം നിർമാതാക്കളായ ഹോംബാലെ ഫിലിംസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് അറിയിച്ചത്. 509.25 കോടി രൂപയാണ്
പശ്ചിമബംഗാളിൽ എംബിബിഎസ് വിദ്യാർഥിനി പീഡനത്തിനിരയായി
പശ്ചിമബംഗാളിൽ രണ്ടാംവർഷ എംബിബിഎസ് വിദ്യാർഥിനി പീഡനത്തിനിരയായി. ഒഡിഷ സ്വദേശിനിയാണ് പീഡനത്തിനിരയായത്. ദുർഗാപുരിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. തൻ്റെ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കുന്നതിനായി കോളജ് ക്യാംപസിൽനിന്ന് പുറത്തേക്ക് പോയതായിരുന്നു യുവതി. ഇതേസമയം മൂന്നുപേർ അടങ്ങുന്ന സംഘം യുവതിയെ പിന്തുടരുകയായിരുന്നു. ഭയന്നുപോയ യുവതിയുടെ സുഹൃത്ത് രക്ഷപ്പെട്ടു. യുവതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. തുടർന്ന് ഇവർ യുവതിയെ സമീപത്തുള്ള ഒരു വനപ്രദേശത്തേക്ക്
ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റതില്‍ ലോകസഭാ സ്പീക്കർക്ക് പരാതി നല്‍കി
ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റതില്‍ ലോകസഭാ സ്പീക്കർക്ക് പരാതി നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലോക്സഭാ സ്പീക്കർക്ക് പരാതി നല്‍കിയത്. പൊലീസ് അക്രമത്തില്‍ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. പൊലീസ് മർദ്ദന പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉന്നയിച്ചു. ഷാഫി പറമ്പിൽ എംപിയ്ക്ക് പൊലീസിൻ്റെ അടിയേല്‍ക്കുന്ന ദൃശ്യങ്ങളും ഇതിനിടയിൽ പുറത്ത് വന്നു. ലാത്തി
ജാർഖണ്ഡിൽ സിആർപിഎഫ് ജവാന് വീരമൃത്യു
ജാർഖണ്ഡിൽ സിആർപിഎഫ് ജവാന് വീരമൃത്യു. മാവോയിസ്റ്റ് വിരുദ്ധ ഓപ്പ റേഷനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ മഹേന്ദ്ര ലാസ്‌കർ (45)ആണ് മരിച്ചത്. പശ്ചിമ സിംഗ്ഭും ജില്ലയിലെ ജറൈകേല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാബു ദേര-സാംതയിൽ ഇന്നലെയാണ് സംഭവം. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ലസ്‌കറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. ആസാം സ്വദേശിയായ ലാസ്കർ സി ആർപിഎഫിൻ്റെ 60-ാം ബറ്റാലിയനിൽ അംഗമാണ്.
10 ദിവസം പിന്നിട്ട യുഎസ് ഷട്ട്ഡൗണിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ട്രംപ്
യുഎസിൽ ധനപ്രതിസന്ധിയെ തുടർന്നുള്ള ഷട്ട്ഡൗൺ പത്താം ദിവസത്തിലെത്തിയതിന് പിന്നാലെ ഫെഡറൽ ജീവനക്കാരെ ഔദ്യോഗികമായി പിരിച്ചുവിടാൻ ആരംഭിച്ച് ട്രംപ് ഭരണകൂടം. ആർഐഎഫ് (റിഡക്ഷൻ ഇൻ ഫോഴ്സസ്) ആരംഭിച്ചതായി ഓഫീസ് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ബജറ്റ് ഡയറക്ടർ റസൽ വോട്ട്, സാമൂഹികമാധ്യമമായ എക്‌സിൽ കുറിച്ചു. ജീവനക്കാരുടെ സ്ഥിരം പിരിച്ചുവിടലിലേക്ക് സർക്കാർ കടന്നുവെന്ന് ഇതോടെ വ്യക്തമായി. പിരിച്ചുവിടല്‍ സര്‍ക്കാരിൻ്റെ വിവിധ വകുപ്പുകളെ ബാധിക്കും.
പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകയുടെ വീടിന് നേരേ ആക്രമണം
കോഴിക്കോട് പേരാമ്പ്രയിൽ സിപിഎം പ്രവര്‍ത്തകയുടെ വീടിന് നേരേ ആക്രമണം നടന്നതായി പരാതി. കല്ലോട്ടെ സിപിഎം പ്രവര്‍ത്തക ശ്രീകല സുകുമാരൻ്റെ വീടിന് നേരേ ഇന്നലെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ ഭീഷണിമുഴക്കിയെന്നും ആരോപണമുണ്ട്. ആക്രമണത്തില്‍ വീടിൻ്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ശ്രീകലയുടെ വീടിന് നേരേ യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമുണ്ടായതെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമത്തിൻ്റെ ഭാഗമായാണ് ആക്രമണമെന്നും സിപിഎം പറഞ്ഞു. പേരാമ്പ്ര പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദിച്ച സംഭവം; പൊലീസിനെതിരെ വിഡി സതീശൻ
ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദിച്ചത് സിപിഎം ക്രിമിനലുകളും അവർക്ക് ഒത്താശ ചെയ്യുന്ന കേരള പൊലീസിലെ ഗുണ്ടകളും ചേർന്നാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയേയും പരിക്കേറ്റ മറ്റുള്ളവരേയും സി. പി. എമ്മിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ തന്നെ സൈബറിടങ്ങളിലും അല്ലാതെയും കേട്ടാലറക്കുന്ന ഭാഷയിൽ അധിക്ഷേപിക്കുകയാണ്. ഇതൊന്നും കൊണ്ട് പോരാട്ട വീര്യത്തെ തകർക്കാനാകില്ല എന്ന് വിഡി സതീശൻ പറഞ്ഞു. കോഴിക്കോട് റൂറൽ എസ്പി അടക്കമുള്ളവർ ഇന്നലെ പറഞ്ഞത് പൊലീസ് ഒന്നും ചെയ്തില്ല.
യുഎസിൽ രണ്ട് ദശലക്ഷം വിദ്യാർത്ഥി വായ്പകൾ എഴുതിത്തള്ളാൻ വിദ്യാഭ്യാസ വകുപ്പ്
യുഎസിൽ ഫെഡറൽ വിദ്യാർത്ഥി വായ്പ എടുത്ത ലക്ഷക്കണക്കിന് ആളുകൾക്ക് വായ്പകളിൽ ഇളവ് ലഭിക്കും. ഇൻകം ബേസ്ഡ് റീപേയ്മെൻ്റ് പദ്ധതി പ്രകാരം രണ്ട് ദശലക്ഷം വിദ്യാർത്ഥി വായ്പകൾ എഴുതിത്തള്ളാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചുവെന്നാണ് റിപ്പോർട്ട്. വർഷങ്ങളായി തിരിച്ചടവ് നടത്തുന്നവർക്ക് ഇത് വലിയ സാമ്പത്തിക ആശ്വാസമാകും. പദ്ധതി പ്രകാരം, 300 യോഗ്യമായ തവണകൾ അടച്ചവർക്ക് പൂർണമായ വായ്പാ ഇളവിന് അർഹതയുണ്ട്. വായ്പാ ഗുണഭോക്താക്കൾക്ക് നേരിട്ട് യോഗ്യതാ സ്ഥിരീകരണം സംബന്ധിച്ച ഇമെയിലുകൾ അയക്കും. തുടർനടപടികൾക്കുള്ള