കേരള സമാജം ബാംഗ്ലൂർ, കൻ്റോൺമെൻ്റ് സോൺ ഓണാഘോഷം ഇന്ന്
കേരള സമാജം ബാംഗ്ലൂർ, കൻ്റോൺമെൻ്റ് സോണിൻ്റെ ഈ വർഷത്തെ ഓണാഘോഷം ‘നമ്മ ഓണം 2025’, ഇന്ന് വസന്ത് നഗറിലെ ഡോ.ബി.ആർ.അംബേദ്‌കർ ഭവാനിൽവച്ചു വിവിധ പരിപാടികളോടെ ആഘോഷിക്കും. കേന്ദ്രമന്ത്രി ശോഭ കരന്തലജെ, കർണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി ബൈരതി സുരേഷ്, കേരള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, കേരള ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ, കേരള ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, പി.സി.മോഹൻ എംപി, എ.സി.ശ്രീനിവാസ് എംഎൽഎ, ഗോപകുമാർ ഐഎഎസ്
ടണൽ റോഡ് പദ്ധതി ലാൽബാഗിന് ഭീഷണി ആവില്ല: ഡി കെ ശിവകുമാർ
ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ “വാക്ക് വിത്ത് ബെംഗളൂരു” പരിപാടിക്ക് തുടക്കം കുറിച്ചു. ജനങ്ങളുടെ പരാതി കേൾക്കൽ ആയിരുന്നു മുഖ്യം. പരാതികളുടെ ഒരു വലിയ പ്രവാഹം അദ്ദേഹം ക്ഷമയോടെ കേട്ടു.പാർക്കിംഗ് പ്രശ്നങ്ങൾ, തെരുവ് നായ നിയന്ത്രണം, ശരിയായ റോഡ് സംവിധാനം ഇല്ലാത്തത് എന്നിവയെക്കുറിച്ചുള്ള 100 മുതൽ 150 വരെ ആളുകളുടെ അഭ്യർത്ഥനകളും പരാതികളും ഉപമുഖ്യമന്ത്രി കേട്ടു. ഏറെ ചർച്ച ചെയ്യപ്പെട്ട ടണൽ റോഡ് പദ്ധതി ഒരു തർക്കവിഷയമായി ഉയർന്നുവന്നു. ടണൽ
മാനുഷിക സഹായവുമായി നൂറുകണക്കിന് ട്രക്കുകൾ ഇന്ന് ഗാസയിലേക്ക്
ഗാസയിലെ സമാധാന പ്രഖ്യാപനത്തിനായി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഇന്ന് മിഡിൽ ഈസ്റ്റിലേക്ക്. ഈജിപ്തും ഇസ്രയേലും സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡണ്ട് ഇസ്രയേൽ പാർലമെന്‍റിൽ പ്രസംഗിക്കും. മാനുഷിക സഹായവുമായി നൂറുകണക്കിന് ട്രക്കുകൾ ഇന്ന് ഗാസയിൽ പ്രവേശിക്കും. ബന്ദി കൈമാറ്റം തുടങ്ങുന്നത് ഇന്ന് വൈകിട്ടോടെ തീരുമാനമാകും. ഗാസയ്ക്കിന്ന് ചരിത്ര പ്രാധാന്യമുള്ള ദിനമാണ്. ഈജിപ്തിൽ അമേരിക്കൻ പ്രസിഡണ്ട് എത്തുന്നതോടെ ബന്ദി കൈമാറ്റം തുടങ്ങുകയും സമാധാന കരാർ പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നത് കാത്തിരിക്കുകയാണ് ഗാസ ജനത. ഈജിപ്തിൽ
സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്കജ്വര മരണം
സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനി ആയ സ്ത്രീ (48) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കശുവണ്ടി തൊഴിലാളി ആയിരുന്നു ഇവര്‍. സെപ്റ്റംബര്‍ 23 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഈ മാസം മൂന്നാമത്തെ അമീബിക്ക് മസ്തിഷ്ക ജ്വര മരണമാണിത്.
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നടത്തി വരുന്ന ഭാഗവതസമീക്ഷാ സത്രം ഇന്ന് സമാപിക്കും
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നടത്തി വരുന്ന ഭാഗവതസമീക്ഷാ സത്രം ഇന്ന്സമാപിക്കും. രാവിലെ ഒൻപതിന് വിഷ്ണുസഹസ്രനാമവും ഗീതാപാരായണവും നടക്കും. 10-ന് മഹർഷി മോഹൻജി പ്രഭാഷണം നടത്തും. 11.30 മുതൽ സത്ര സമാപന ചടങ്ങുകൾ നടക്കും. ക്ഷേത്രപ്രദക്ഷിണം, കലശാഭിഷേകം, ആചാര്യ ദക്ഷിണ ചടങ്ങുകളുണ്ടായിരിക്കും. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. മരങ്ങാട് മുരളീകൃഷ്‌ണൻ നമ്പൂതിരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി, ശിവൻ മള്ളിയൂർ എന്നിവർ സഹ ആചാര്യന്മാരാണ്.
എയ്‌മ വോയിസ് 2025: ആദ്യപാദ മത്സരങ്ങൾ സമാപിച്ചു
ആൾ ഇന്ത്യ മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ തലത്തിൽ ഗായകപ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന എയ്‌മ വോയിസ് 2025ലേക്ക് കർണാടക സംസ്ഥാനത്തിനുള്ള മത്സരാർത്ഥികളെ കണ്ടെത്തുന്നതിനായി നടത്തിയ ആദ്യപാദ മത്സരം ഇന്ദിരാ നഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ സമുച്ചയത്തിൽ വച്ച് നടന്നു. ലതാ നമ്പൂതിരി, സന്ധ്യ അനിൽ, ഡോ.നകുൽ.ബി.കെ, വിനു തോമസ്, മൻജിത് സുമൻ, ബിനു ദിവകാരൻ, സോണി കെ റ്റി, സതീഷ് എസ്, അനൂപ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത ഗായകൻ രമേഷ്
മോദിയുമായി കൂടിക്കാഴ്ച നടത്തി യുഎസ് അംബാസഡർ
യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യ-യുഎസ് ബന്ധത്തിൽ തുടരുന്ന സംഘർഷങ്ങൾക്കിടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി “കൂടിക്കാഴ്ചകളുടെ പരമ്പര” നടത്തിയതായും വരാനിരിക്കുന്ന ദിവസങ്ങളെക്കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടെന്നും നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ ഇന്ന് പറഞ്ഞു. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എനിക്ക് അവിശ്വസനീയമായ കൂടിക്കാഴ്ച ഉണ്ടായിരുന്നു. നിർണായക ധാതുക്കൾ, വ്യാപാരം, പ്രതിരോധം എന്നിവയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു,” ഇന്ത്യയിലെ അടുത്ത അംബാസഡറായി നിയമനം സെനറ്റ് സ്ഥിരീകരിച്ചതിന് ശേഷമുള്ള
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്; ജൻശക്തി ജനതാദൾ (ജെജെഡി) സ്ഥാനാർഥികളെ മറ്റന്നാൾ പ്രഖ്യാപിക്കും
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ജൻശക്തി ജനതാ ദൾ (ജെജെഡി) സ്ഥാനാർഥികളെ മറ്റന്നാൾ പ്രഖ്യാപിക്കുമെന്ന് പാർട്ടി അധ്യക്ഷൻ തേജ് പ്രതാപ് യാദവ് താൻ മഹുവ മണ്ഡലത്തിൽ നിന്നായിരുക്കും ജനവിധി തേടുക എന്നും തേജ് പ്രതാപ് പറഞ്ഞു. ജെജെഡിയുമായി സഖ്യത്തിലെത്താൻ പലരും തന്നെ സമീപിച്ചുവെന്നും തേജ് പ്രതാപ് അവകാശപ്പെട്ടു. എന്നാൽ ഈക്കാര്യത്തിൽ തീരുമാനം ഒന്നും എടുത്തിട്ടില്ലെ ന്നും അദ്ദേഹം പറഞ്ഞു. 2015ൽ ആർജെഡി മുൻ നേതാവായ തേജ് പ്രതാപ് വിജയിച്ച മണ്ഡലമാണ് മഹുവ.
കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോൾ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു; ലയണൽ മെസ്സി ക്യാപ്റ്റൻ
അടുത്ത മാസം കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോൾ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലയണൽ മെസ്സിയാണ് ടീമിൻ്റെ ക്യാപ്റ്റൻ. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ടാകും. ടീമിൻ്റെ കോച്ചായി ലയണൽ സ്‌കലോണിയും കൊച്ചിയിലെത്തും. ഫുട്‌ബോളിനെ അത്രയേറെ ആരാധിക്കുന്ന കേരളത്തിൻ്റെ മണ്ണിൽ അർജന്റീനയെ പോലെയൊരു ടീമിനെ എത്തിക്കുന്നത് ഇന്ത്യൻ കായിക ചരിത്രത്തിലെ വലിയൊരു അടയാളപ്പെടുത്തലായിരിക്കും. കേരളത്തിൽ വരുന്ന അർജന്റീന സ്‌ക്വാഡ് ലയണൽ മെസ്സി, എമിലിയാനോ
തിരുവനന്തപുരം ചെമ്പഴന്തിയിൽ എട്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം ചെമ്പഴന്തിയിൽ എട്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അക്കരവിള വീട്ടിൽ പ്രമോദ് സിനി ദമ്പതികളുടെ മകൻ ശ്രേയസി(8) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെമ്പഴന്തി മണക്കൽ എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശ്രേയസ്. മുറിയിലെ ജനാലയിൽ ബെഡ് ഷീറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.ഉടൻ തന്നെ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ