കേരളത്തിലെ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ഒക്ടോബർ 15 വരെ മഴ തുടരും
Kerala
0 min read
8.0k

കേരളത്തിലെ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ഒക്ടോബർ 15 വരെ മഴ തുടരും

ഒക്ടോബർ 12, 2025
0

കേരളത്തിലെ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. ഒക്ടോബർ 15 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരള തീരത്തിനും തെക്കുകിഴക്കൻ അറബിക്കടലിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും

Continue Reading
രാഹുൽ മാങ്കൂട്ടത്തിലിനെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കാൻ നീക്കം
Kerala
1 min read
7.8k

രാഹുൽ മാങ്കൂട്ടത്തിലിനെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കാൻ നീക്കം

ഒക്ടോബർ 12, 2025
0

പൊതു പരിപാടികളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കാൻ നീക്കം. പാലക്കാട് മണ്ഡലത്തിലും ഗ്രൂപ്പിന് സ്വാധീനമുള്ള മറ്റ് ഇടങ്ങളിലും രാഹുലിനെ പങ്കെടുപ്പിക്കാനാണ് ഷാഫി -രാഹുൽ വിഭാഗത്തിൻ്റെ നീക്കം. കോൺഗ്രസ് വിജയിച്ച നഗരസഭാ വാർഡുകളിലെയും ഗ്രൂപ്പിന് സ്വാധീനമുള്ള കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിലും പരിപാടികളിലും രാഹുലിനെ പങ്കെടുപ്പിക്കും. റസിഡൻസ് അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും പരിപാടികളിലും പങ്കെടുപ്പിക്കും. ഗ്രൂപ്പ്‌ യോഗത്തിൽ എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. പ്രചരണമോ, പോസ്റ്ററുകളോ നൽകാതെ ആദ്യഘട്ടത്തിൽ പരിപാടികളിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം. പരിപാടികൾ ആരംഭിക്കുന്നതിന്

Continue Reading
പൾസ് പോളിയോ പ്രതിരോധമരുന്ന് വിതരണം ഇന്ന്
Kerala
0 min read
7.6k

പൾസ് പോളിയോ പ്രതിരോധമരുന്ന് വിതരണം ഇന്ന്

ഒക്ടോബർ 12, 2025
0

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പ്രതിരോധമരുന്ന് വിതരണം ഇന്ന്. ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിൽ അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് പോളിയോ വൈറസ് നിർമാർജനം ലക്ഷ്യമിട്ടു നടത്തുന്ന തുള്ളിമരുന്ന് നൽകുന്നത്. സ്‌കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽ വേ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിൽ ബൂത്തുകൾ സ്ഥാപിച്ച് പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ മുഖേന പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകും. ട്രാൻസിറ്റ്, മൊബൈൽ ബുത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകളാണ്

Continue Reading
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; എൻഡിഎ സീറ്റ് വിഭജന പ്രഖ്യാപനം ഇന്ന്
India
0 min read
7.5k

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; എൻഡിഎ സീറ്റ് വിഭജന പ്രഖ്യാപനം ഇന്ന്

ഒക്ടോബർ 12, 2025
0

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ (എൻഡിഎ) സീറ്റ് വിഭജന പ്രഖ്യാപനം ഇന്ന്. ജിതൻ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയും (എച്ച്എഎം), എൻഡിഎ സഖ്യകക്ഷികളായ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയും (റാം വിലാസ്) കൂടുതൽ സീറ്റിനായി ഉന്നയിച്ച തർക്കത്തിൽ സമവായം ഉണ്ടാകുമെന്ന് ബിജെപി വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിൽ സീറ്റുവിഭജനം സംബന്ധിച്ച് ശനിയാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിൽ മാഞ്ജി 15

Continue Reading
പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമം; യുഡിഎഫ് പ്രവർത്തകർ ഉൾപ്പെടെ 325 പേർക്കെതിരെ കേസെടുത്ത് പോലീസ്
Kerala
0 min read
7.8k

പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമം; യുഡിഎഫ് പ്രവർത്തകർ ഉൾപ്പെടെ 325 പേർക്കെതിരെ കേസെടുത്ത് പോലീസ്

ഒക്ടോബർ 12, 2025
0

പേരാമ്പ്രയിൽ ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരേ കേസെടുത്ത് പോലീസ്. യുഡിഎഫ് പ്രവർത്തകർ ഉൾപ്പെടെ 325 പേർക്കെതിരെയാണ് കേസെടുത്തത്. 5 യുഡിഎഫ് പ്രവർത്തകർക്കും കണ്ടാലറിയാവുന്ന 320 പേർക്കെതിരെയുമാണ് കേസെടുത്തത്. പോലീസിനെതിരേ പ്രകോപന മുദ്രാ വാക്യങ്ങൾ വിളിച്ചെന്നും അന്യായമായി സംഘം ചേർന്നെന്നുമാണ് എഫ്ഐആർ.

Continue Reading
ശബരിമലയിലെ സ്വർണക്കൊള്ള: 2019 ലെ ഭരണസമിതി അംഗങ്ങളെ പ്രതിചേർത്തു
Kerala
0 min read
7.2k

ശബരിമലയിലെ സ്വർണക്കൊള്ള: 2019 ലെ ഭരണസമിതി അംഗങ്ങളെ പ്രതിചേർത്തു

ഒക്ടോബർ 12, 2025
0

ശബരിമലയിലെ സ്വർണക്കൊള്ളയിൽ 2019 ലെ ഭരണസമിതി അംഗങ്ങളെയാണ് പ്രതിചേർത്തു. എ പദ്‌മകുമാർ പ്രസിഡണ്ടായ ഭരണ സമിതിയാണ് 2019 ൽ ചുമതലയിലുണ്ടായിരുന്നത്.ദേവസ്വം ബോർഡിന്‍റെ പരാതിയിലാണ് എഫ്ഐആർ. കട്ടിളപ്പാളിയിലെ സ്വർണ്ണം തട്ടിയെടുത്തതിലാണ് ഭരണസമിതി അംഗങ്ങൾക്കെതിരെ കേസെടുത്തത്. ശബരിമല സ്വർണ്ണ കൊള്ളയിൽ അന്വേഷണം ആരംഭിച്ച എസ് ഐ ടി. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു അടക്കമുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യാനാണ് തീരുമാനം.

Continue Reading
ദസറ ആഘോഷത്തിനിടെ ബലാത്സംഗം ചെയ്ത് കൊല; ബാലികയുടെ ദേഹത്ത് 19 കുത്തേറ്റു
Karnataka
0 min read
7.6k

ദസറ ആഘോഷത്തിനിടെ ബലാത്സംഗം ചെയ്ത് കൊല; ബാലികയുടെ ദേഹത്ത് 19 കുത്തേറ്റു

ഒക്ടോബർ 12, 2025
0

ദസറ ആഘോഷത്തിനിടെ മൈസൂരുവിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പത്തുവയസ്സുകാരിയെ പ്രതി കത്തികൊണ്ട് 19 തവണ കുത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് പ്രതി കാർത്തികിനെ പൊലീസ് കാലിന് വെടിവെച്ച് കിഴ്‌പ്പെടുത്തിയത്. സംഭവത്തെ അപലപിച്ച് ഓൾ ഇന്ത്യ മഹിള സംസ്കൃതിക സംഘടനയും ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷനും പഴയ ഡെപ്യൂട്ടി കമീഷണർ ഓഫീസിന് സമീപം സംയുക്തത പ്രകടനം നടത്തി.

Continue Reading
വനിത ഏകദിന ലോകകപ്പ്; ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും
Sports
0 min read
7.0k

വനിത ഏകദിന ലോകകപ്പ്; ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും

ഒക്ടോബർ 12, 2025
0

വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും. ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം ശ്രീലങ്കയെയും പാകിസ്താനെയും തോൽപിച്ച ഇന്ത്യ കഴിഞ്ഞ കളിയിൽ സൗത്ത് ആഫ്രിക്കയോട് തോറ്റിരുന്നു. മൂന്നുമണിക്ക് വിശാഖപട്ടണത്താണ് മത്സരം. ഐ.സി.സി റാങ്കിങ്ങിൽ ഒന്നാംസ്ഥാനക്കാരിയും ഓപ്പണറുമായ സ്മൃതി മന്ദാനയും ക്യാപ്റ്റൻ ഹർമനും ജെമീമ റോഡ്രിഗസും ഇനിയും ഫോമിലേക്ക് ഉയർന്നിട്ടില്ല. മറ്റൊരു ഓപണർ പ്രതിക റാവലും ഹർലീൻ ഡിയോളുമാണ് അൽപ്പമെങ്കിലും വിശ്വാസം കാക്കുന്നത്. സ്പീൻ ഓൾറൗണ്ടർമാരായ ദീപ്തി ശർമയും സ്നേഹ

Continue Reading
ഗതാഗത നിയമ ലംഘനങ്ങളിൽ ബെംഗളൂരു ഏറെ മുന്നിൽ
Karnataka
0 min read
8.1k

ഗതാഗത നിയമ ലംഘനങ്ങളിൽ ബെംഗളൂരു ഏറെ മുന്നിൽ

ഒക്ടോബർ 12, 2025
0

ആവർത്തിച്ചുള്ള ഗതാഗത നിയമലംഘനങ്ങളിൽ ബെംഗളൂരു നഗരം മറ്റു നഗരങ്ങളെ അപേക്ഷിച്ചു ഏറെ മുന്നിൽ. അടുത്ത് നടത്തിയ ഒരു സർവേയിൽ ആണ് കണ്ടെത്തൽ. 10.8% ഡ്രൈവർമാർ 10 തവണയിൽ കൂടുതൽ നിയമങ്ങൾ ലംഘിക്കുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. അശ്രദ്ധയും സുരക്ഷിതമല്ലാത്തതുമായ ഡ്രൈവിംഗിൻ്റെ ആശങ്കാജനകമായ പ്രവണതയിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. നടത്തിയ 1.45 ദശലക്ഷം ട്രാഫിക് പരിശോധനകളിൽ, പത്തിൽ ആറ് ഡ്രൈവർമാർക്കും കുറഞ്ഞത് ഒരു ചലാനെങ്കിലും തീർപ്പാക്കാതെ കിടക്കുന്നുണ്ട്. ഹെൽമെറ്റ് നിയമ

Continue Reading
ബെംഗളുരുവിൽ ആധുനിക ട്രാം സംവിധാനം; സാധ്യതാപഠനം ഉടൻ
Karnataka
1 min read
7.8k

ബെംഗളുരുവിൽ ആധുനിക ട്രാം സംവിധാനം; സാധ്യതാപഠനം ഉടൻ

ഒക്ടോബർ 12, 2025
0

നഗരത്തിൽ ആധുനിക ട്രാം സംവിധാനം നിർദേശിച്ച് എംപി തേജസ്വി സൂര്യ. യാത്ര പ്രശ്നമങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നിർദേശം. പദ്ധതിയുടെ സാധ്യത പഠനം രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്നും ഗതാഗതക്കുരുക്കിന് പരിഹാരമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൊബിലിറ്റി സിമ്പോസിയം – 2025-ൽ സംസാരിക്കുകയായിരുന്നു എംപി തേജസ്വി സൂര്യ.കാറുകൾക്ക് പകരം ട്രാമുകൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, റോഡുകളിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്‌കാനും ഗതാഗതക്കുരുക്ക് ലഘുകരിക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനും ഈ സംവിധാനത്തിന് സാധിക്കും.

Continue Reading