പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പ്രതിരോധമരുന്ന് വിതരണം ഇന്ന്. ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിൽ അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് പോളിയോ വൈറസ് നിർമാർജനം ലക്ഷ്യമിട്ടു നടത്തുന്ന തുള്ളിമരുന്ന് നൽകുന്നത്.

സ്‌കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽ വേ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിൽ ബൂത്തുകൾ സ്ഥാപിച്ച് പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ മുഖേന പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകും.

ട്രാൻസിറ്റ്, മൊബൈൽ ബുത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകളാണ് രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കുക.5 വയസിന് താഴെയുളള 21,11,010 കുഞ്ഞുങ്ങൾക്ക് തുള്ളി മരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്.

Related Posts