ദീപാവലി പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ
Karnataka
1 min read
7.8k

ദീപാവലി പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ

ഒക്ടോബർ 12, 2025
0

ദീപാവലി പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. 16ന് ബംഗളുരു എസ്എംവിടി സ്റ്റേഷനിൽ നിന്നും വൈകുന്നേരം മൂന്നിന് പുറപ്പെടുന്ന ട്രെയിൻ (06561) അടുത്ത ദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തിച്ചേരും. അടുത്ത ദിവസം കൊല്ലത്ത് നിന്നും രാത്രി 10.45ന് പുറപ്പെടുന്ന കൊല്ലം – ബംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ്സ് (06562) അടുത്ത ദിവസം രാവിലെ 3.30ന് ബംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനിലെത്തും. തിങ്കളാഴ്‌ച രാവിലെ എട്ടു മുതൽ

Continue Reading
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി
India
0 min read
8.1k

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി

ഒക്ടോബർ 12, 2025
0

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. എൽജെപിക്ക് 29 സീറ്റ് നൽകാനും തീരുമാനമായി. ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചയ്ക്കും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്കും ആറ് സീറ്റുകൾ വീതം ലഭിച്ചു. ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ചെറു പാർട്ടികളുമായി എൻഡിഎ ധാരണയിലായിരുന്നു. നാളെ വിവിധ പാർട്ടികൾ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കും. മഹാസഖ്യത്തിലെയും

Continue Reading
ഒടുവിൽ കുറ്റസമ്മതം നടത്തി; ഷാഫി പറമ്പിലിനെ മർദിച്ചത് പോലീസുകാരെന്ന് റൂറൽ എസ്പി
Kerala
0 min read
8.2k

ഒടുവിൽ കുറ്റസമ്മതം നടത്തി; ഷാഫി പറമ്പിലിനെ മർദിച്ചത് പോലീസുകാരെന്ന് റൂറൽ എസ്പി

ഒക്ടോബർ 12, 2025
0

പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റതിൽ വിശദീകരണവുമായി റൂറൽ എസ്‌പി കെ.ഇ.ബൈജു, എംപിയെ മർദിച്ചത് പോലീസുകാർ തന്നെയാണ്. ചില പോലീസുകാർ മനഃപൂർവം പ്രശ്‌നം ഉണ്ടാക്കാ൯ ശ്രമിച്ചെന്നും എസ്‌പി പറഞ്ഞു. എംപിയെ പിന്നിൽ നിന്ന് ലാത്തി കൊണ്ട് ആരോ അടിക്കുകയായിരുന്നു. അത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. വടകരയിൽ നടന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പരിപാടിയിലാണ് റൂറൽ എസ്‌പി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ

Continue Reading
താലിബാൻ ആക്രമണം; 58 പാക് സൈനികർ കൊല്ലപ്പെട്ടു
World
0 min read
8.1k

താലിബാൻ ആക്രമണം; 58 പാക് സൈനികർ കൊല്ലപ്പെട്ടു

ഒക്ടോബർ 12, 2025
0

താലിബാൻ നടത്തിയ മിന്നൽ ആക്രമണത്തിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടു. 30ലേറെ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കാബുളിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ പാക്കിസ്ഥാനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഒരു ആക്രമണത്തിനും ഉത്തരംകിട്ടാതെ പോകില്ലെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ഏറ്റുമുട്ടലിൽ 20 അഫ്ഗാൻ സൈനികരും കൊല്ലപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി അഫ്‌ഗാനിസ്ഥാന് ഞങ്ങളുടെ കര, വ്യോമ അതിർത്തികൾ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അതിനാൽ ഒരു ആക്രമണത്തിനും മറുപടി നൽകാതിരിക്കില്ല. പാക്കിസ്ഥാൻ അവരുടെ രാജ്യത്ത് ഒളിച്ചിരിക്കുന്ന

Continue Reading
ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ വൻ ഗുഡാലോചന, ദേവസ്വം മന്ത്രി രാജിവയ്ക്കണം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
Kerala
1 min read
8.0k

ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ വൻ ഗുഡാലോചന, ദേവസ്വം മന്ത്രി രാജിവയ്ക്കണം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

ഒക്ടോബർ 12, 2025
0

ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ പിന്നിൽ വൻ ഗുഡാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും ഗൂഡാലോചനയും സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് എഫ്ഐആർ. ദേവസ്വം മന്ത്രി അടിയന്തരമായി രാജിവയ്ക്കണമെന്നും വീണ്ടും തട്ടിപ്പ് നടത്താൻ ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി ഗൂഡാലോചന നടത്തിയ ദേവസ്വം ബോർഡ് പിരിച്ചു വിടണമെന്നും സതീശൻ കുട്ടിച്ചേർത്തു. 2019ലെ ദേവസ്വം ബോർഡ് പ്രസിഡണ്ടും അംഗങ്ങളും സ്വർണക്കൊള്ളയിൽ പ്രതിക ളായ സാഹചര്യത്തിൽ അന്നത്തെ ദേവസ്വം മന്ത്രിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണം.

Continue Reading
ഈജിപ്‌തിൽ നടക്കുന്ന ഗാസ സമാധാന പദ്ധതി: നരേന്ദ്ര മോദി പങ്കെടുക്കില്ല
India
0 min read
7.2k

ഈജിപ്‌തിൽ നടക്കുന്ന ഗാസ സമാധാന പദ്ധതി: നരേന്ദ്ര മോദി പങ്കെടുക്കില്ല

ഒക്ടോബർ 12, 2025
0

അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിൻ്റെ നേതൃത്വത്തിൽ ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ തിങ്കളാഴ്‌ച നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ഈജിപ്‌തിലെ ഷാംഅൽഷെയ്‌കിലാണ് ഉച്ചകോടി നടക്കുന്നത്. ഈജിപ്‌തും അമേരിക്കയും നരേന്ദ്ര മോദിയെ ഉച്ചകോടിക്ക് ക്ഷണിച്ചിരുന്നു. വിദേശകാര്യസഹമന്ത്രി കീർത്തി വർധൻ സിംഗ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഉച്ചകോടിക്ക് ഇരുപതിലധികം രാജ്യങ്ങൾക്കാണ് ക്ഷണം ഉള്ളത്. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്

Continue Reading
ലോക റെക്കോര്‍ഡുമായി സ്മൃതി മന്ദാന, ഓസ്ട്രേലിയക്കെതിരെ മികച്ച തുടക്കമിട്ട് ഇന്ത്യൻ വനിതകള്‍
Sports
0 min read
8.2k

ലോക റെക്കോര്‍ഡുമായി സ്മൃതി മന്ദാന, ഓസ്ട്രേലിയക്കെതിരെ മികച്ച തുടക്കമിട്ട് ഇന്ത്യൻ വനിതകള്‍

ഒക്ടോബർ 12, 2025
0

വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യൻ വനിതകള്‍ ഓസ്ട്രേലിയക്കെതിരെ നല്ല തുടക്കമിട്ട്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 90 റണ്‍സെന്ന നിലയിലാണ്. 45 പന്തില്‍ 49 റണ്‍സുമായി സ്മൃതി മന്ദാനയും 57 പന്തില്‍ 40 റണ്‍സുമായി പ്രതികാ റാവലും ക്രീസില്‍.വ്യക്തിഗത സ്കോര്‍ 18ല്‍ എത്തിയതോടെ ഒരു കലണ്ടര്‍ വര്‍ഷം ഏകദിനങ്ങളില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ വനിതാ ബാറ്ററെന്ന

Continue Reading
ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നു: പി. ചിദംബരം
India
1 min read
7.5k

ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നു: പി. ചിദംബരം

ഒക്ടോബർ 12, 2025
0

ആഭ്യന്തര സൈനികനടപടിയായ 1984 ൽ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നുവെന്ന് തുറന്നുപറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ആ തീരുമാനം ഒറ്റയ്ക്കെടുത്തതല്ലെന്ന് പറഞ്ഞ ചിദംബരം അതിന് ഇന്ദിരാ ഗാന്ധിക്ക് തന്റെ ജീവൻ തന്നെ വിലയായി നൽകേണ്ടി വന്നുവെന്നും കൂട്ടിച്ചേർത്തു. 1984 ജൂൺ ഒന്നുമുതൽ 10 വരെയാണ് ഈ സൈനിക നടപടി നീണ്ടുനിന്നത്. സൈന്യം, പോലീസ്, സിവിൽ സർവീസ്, രഹസ്യാന്വേഷണ വിഭാഗം

Continue Reading
കഞ്ചാവ് ചില്ലറ വിൽപന; ആവശ്യക്കാരെ കാത്തുനിന്ന കോഴിക്കോട് സ്വദേശി അറസ്റ്റിൽ
Kerala
0 min read
8.0k

കഞ്ചാവ് ചില്ലറ വിൽപന; ആവശ്യക്കാരെ കാത്തുനിന്ന കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ഒക്ടോബർ 12, 2025
0

കഞ്ചാവ് ചില്ലറ വിൽപനക്കായി ആവശ്യക്കാരെ കാത്തുനിന്ന കോഴിക്കോട് സ്വദേശിയെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്നമംഗലം താലൂക്കിൽ കൊടിയത്തൂർ സ്വദേശി ആയ നോണ്ടത്ത് ചാത്തപ്പറമ്പിൽ അംജത് ഖാൻ (30) ആണ് അറസ്റ്റിലായത്. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് സമീപത്ത് നിന്നും ആണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന 1116 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് ആവശ്യക്കാർക്ക് ചില്ലറയായി വിൽപ്പന നടത്താൻ വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത് എന്ന് ഇയാൾ

Continue Reading
ശബരിമലയിലെ സ്വർണാപഹരണത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ
Kerala
0 min read
7.2k

ശബരിമലയിലെ സ്വർണാപഹരണത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ

ഒക്ടോബർ 12, 2025
0

ശബരിമലയിലെ സ്വർണാപഹരണത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ. 2019 ലെ ഭരണസമിതി അംഗങ്ങളെയാണ് ഇപ്പോൾ പ്രതിചേർത്തത്. എഫ്‌ഐആർ ദേവസ്വം ബോർഡിന്റെ പരാതിയിലാണ്. ഇതുവരെ രണ്ട് എഫ്ഐആറാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആദ്യ എഫ്ഐആർ ദ്വാരപാലകശില്പത്തിലെ പാളികൾ മോഷ്ഠിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ്. ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത് കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്ഐആആറിലാണ്. 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളെയാണ് എട്ടാംപ്രതിയായി ചേർത്തിരിക്കുന്നത്. എന്നാൽ, ആരുടെയും പേര്

Continue Reading