അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിൻ്റെ നേതൃത്വത്തിൽ ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ തിങ്കളാഴ്‌ച നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ഈജിപ്‌തിലെ ഷാംഅൽഷെയ്‌കിലാണ് ഉച്ചകോടി നടക്കുന്നത്. ഈജിപ്‌തും അമേരിക്കയും നരേന്ദ്ര മോദിയെ ഉച്ചകോടിക്ക് ക്ഷണിച്ചിരുന്നു.
വിദേശകാര്യസഹമന്ത്രി കീർത്തി വർധൻ സിംഗ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഉച്ചകോടിക്ക് ഇരുപതിലധികം രാജ്യങ്ങൾക്കാണ് ക്ഷണം ഉള്ളത്. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തിങ്കളാഴ്‌ച ഈജിപ്‌തിൽ ഉച്ചകോടി സംഘടിപ്പിക്കുന്നത്.