ഡിഎന്‍എ സാമ്പിള്‍ ഒത്തുനോക്കിയുള്ള പരിശോധനയിൽ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി(68)യുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎന്‍എ സാമ്പിള്‍ ഫലം വന്നത് രാവിലെ 11 മണിയോടെ ആണെന്നും രൂപാണിയുടെ സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കുടുംബം ഉച്ചയോടെ കൈക്കൊള്ളുമെന്നുമാണ് വിവരം.

അതേസമയം, ഇതിനകം 32 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്നും ഇതില്‍ 14 മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയെന്നും അധികൃതര്‍ അറിയിച്ചു. അഹമ്മദാബാദില്‍ നിന്ന് 12-ാം തീയതി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ 171 വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ ഉള്‍പ്പെടെ ആകെ 270-ല്‍ അധികം പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. വിമാനയാത്രക്കാരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

Related Posts