ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിന്‍റെ പശ്ചാത്തലത്തിൽ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മകന്‍റെ വിവാഹം മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മകൻ അവ്നെറിൻ്റെയും പങ്കാളി അമിത് യാർദേനിയുടെയും വിവാഹം തിങ്കളാഴ്ച്‌ചയാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ മറ്റൊരു ദിവസത്തേക്ക് വിവാഹം മാറ്റുകയായിരുന്നു. നെതന്യാഹുവിൻ്റെ 3 മക്കളിൽ ഇളയ ആളാണ് അവ്‌നെർ.

ഇപ്പോഴും ഗാസയിൽ ഇസ്രയേൽ പൗരന്മാർ ബന്ദികളായി തുടരുന്നതിനിടെ നെതന്യാഹു കുടുംബം വിവാഹ ആഘോഷങ്ങളിലേക്ക് കടക്കുന്നതിനെതിരേ നേരത്തെ തന്നെ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതും വിവാഹം മറ്റൊരു തീയതിയിലേക്ക് മാറ്റാൻ കാരണമായെന്നാണ് വിവരം. രണ്ടാം തവണയാണ് അവ്‌നെറിൻ്റെ വിവാഹം മാറ്റിവെക്കുന്നത്. അവ്നെർ ആക്രമിക്കപ്പെടാൻ ഇടയുണ്ടെന്ന റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞകൊല്ലം വിവാഹം മാറ്റിവെച്ചിരുന്നു.

Related Posts