അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിൽ വീണ്ടും ആക്രമണം നടത്തി ഇറാൻ. ഇറാൻ ആക്രമിച്ചതായി ഇസ്രയേൽ സേന അറിയിച്ചു. ഇറാൻ ഇസ്രയേലിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മിസൈൽ ആക്രമണമാണ് നടത്തിയത്. നേരത്തേ ഇറാനിലെ 3 ആണവകേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്.

ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളിൽ വിജയകരമായ ആക്രമണം പൂർത്തിയാക്കി എന്നാണ് യു.എസ്. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റിൽ അവകാശപ്പെട്ടത്. സ്ഫോടനശബ്‌ദം ഇസ്രയേലിലെ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രദേശങ്ങളിൽ സൈറണും മുഴങ്ങി. ഇറാൻ മിസൈൽ ആക്രമണം നടത്തിയതായും ആക്രമണം പ്രതിരോധിക്കാനും ഭീഷണി ഇല്ലാതാക്കാനുമുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി ഇസ്രയേൽ സേന അറിയിച്ചിട്ടുണ്ട്.

Related Posts