കർണാടക കൂർഗള്ളിയിൽ (നോർത്ത് കാമ്പസ്) സ്ഥിതി ചെയ്യുന്ന എൻ.ഐ.ഇ ഇൻസ്റ്റിറ്റ്യൂട്ട് ഓ ഫ് ടെക്നോളജിയിലെ (എൻ.ഐ.ഇ.ഐ.ടി) സ്ഥിരം അധ്യാപക, അനധ്യാപക ജീവനക്കാർ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റിനെതിരെ പ്രതിഷേധ സമരം ആരംഭിച്ചു. അന്യായമായി സർവിസിൽ നിന്ന് പിരിച്ചുവിട്ടെന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം മാനേജ്മെൻ്റ് ഈ ആരോപണം നിഷേധിച്ചു. കാമ്പസിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുവെന്ന് ആരോപിച്ച് ജീവനക്കാർ സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

Related Posts