നവരാത്രി, ശബരിമല മണ്ഡലകാലം എന്നിവ പ്രമാണിച്ചു ഹുബ്ബള്ളി – കൊല്ലം റൂട്ടിൽ ദക്ഷിണ പശ്ചിമറെയിൽവേ പ്രത്യേക തീവണ്ടി സർവീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 28 മുതൽ ഡിസംബർ 28 വരെ എല്ലാ ഞായറാഴ്ച‌കളിലും വൈകീട്ട് 3.15-ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി (07313) അടുത്ത ദിവസം പകൽ 12.55-ന് കൊല്ലത്ത് എത്തും. ഈ തീവണ്ടിയ്ക്ക് ബെംഗളൂരുവിൽ ബെംഗളൂരു എസ്എംവിടിയിലും (രാത്രി 11) കെആർ പുരത്തും(11.24) സ്റ്റോപ്പുണ്ട്. മടക്ക് തീവണ്ടി സെപ്റ്റംബർ 29 മുതൽ ഡിസംബർ 29 വരെ എല്ലാ തിങ്കളാഴ്‌ചകളിലും വൈകീട്ട് അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകീട്ട് 6.30-ന് ഹുബ്ബള്ളിയിൽ എത്തും.

Related Posts