ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റതില്‍ ലോകസഭാ സ്പീക്കർക്ക് പരാതി നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലോക്സഭാ സ്പീക്കർക്ക് പരാതി നല്‍കിയത്. പൊലീസ് അക്രമത്തില്‍ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. പൊലീസ് മർദ്ദന പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉന്നയിച്ചു.

ഷാഫി പറമ്പിൽ എംപിയ്ക്ക് പൊലീസിൻ്റെ അടിയേല്‍ക്കുന്ന ദൃശ്യങ്ങളും ഇതിനിടയിൽ പുറത്ത് വന്നു. ലാത്തി കൊണ്ട് ഷാഫി പറമ്പിൻ്റെ തലയ്ക്ക് പൊലീസ് അടിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാനാവുന്നത്. ഷാഫിയെ തങ്ങള്‍ അടിച്ചിട്ടില്ലെന്ന് പൊലീസ് ആവര്‍ത്തിക്കുമ്പോഴാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇത് പൊലീസിന് തിരിച്ചടിയായിരിക്കുകയാണ്.

Related Posts