ശ്രീനാരായണ ഗുരുവിനെ ഭാവിയിലേക്കുള്ള വഴികാട്ടിയായാണ് ലോകം വിലയിരുത്തുന്നതെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ. 93-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ശിവഗിരി മഠത്തിലെത്തിയ ഉപരാഷ്ട്രപതി മഹാസമാധിയിൽ പ്രാർത്ഥിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ശ്രീനാരായണ ധർമ്മ സംഘം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായിരുന്നു. ശശി തരൂർ എം.പി, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി. രാജേഷ്, ശ്രീനാരായണ ധർമ്മ സംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ശിവഗിരി തീർത്ഥാടനസമിതി സെക്രട്ടറി സ്വാമി ശാരദാനന്ദ, സോഹോ കോർപ്പറേഷൻ സി.ഇ.ഒ ശ്രീധർവെമ്പു, ശിവഗിരി തീർത്ഥാടനസമിതി ചെയർമാൻ ഡോ.എ.വി.അനൂപ്, ബഹറിനിലെ വ്യവസായി കെ.ജി.ബാബുരാജൻ എന്നിവർ പങ്കെടുത്തു.

Related Posts