ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷനിൽ 500 കോടി എന്ന് നേട്ടം മറികടന്ന് റിഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1. ഒക്ടോബർ 2നാണ് ഹോംബാലെ ഫിലിംസിൻ്റെ ബാനറിൽ നിർമ്മിച്ച ചിത്രം റിലീസ് ചെയ്തത്. 2022ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ കാന്തരയുടെ തുടർച്ചയാണ് കാന്താര ചാപ്റ്റർ 1.
കാന്താര ചാപ്റ്റർ 500 കോടി ക്ലബിൽ എത്തിയ വിവരം നിർമാതാക്കളായ ഹോംബാലെ ഫിലിംസ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് അറിയിച്ചത്. 509.25 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. കാന്താര എന്ന നിഗൂഢ ഭൂമിയുടെ കഥയാണ് കാന്താര പറയുന്നത്. സപ്തമി ഗൗഡ, ഗുൽഷൻ ദേവയ്യ, പിഡി സതീഷ് ചന്ദ്ര, രുക്മിണി വസന്ത്, ജയറാം, പ്രകാശ് തൂമിനാട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.