വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 518 റൺസെടുത്ത് ഇന്ത്യ ഡിക്ലയർ ചെയ്തു‌. ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ് തകർച്ച നേരിടുകയാണ്. രണ്ടാം ദിവസത്തിലെ മത്സരം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 140 എന്ന നിലയിലാണ് വെസ്റ്റ് ഇൻഡീസ്.

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 518 റൺസെടുത്താണ് ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തത്. ആദ്യ ദിനം 318-2 എന്ന സ്കോറിൽ ക്രീസ് വിട്ട ഇന്ത്യ രണ്ടാം ദിനം ആദ്യ രണ്ട് സെഷനുകളിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് കൂടി കൂട്ടിച്ചേർത്ത് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. യശസ്വി ജയ്സ്വാളിൻ്റെയും ശുഭ്‌മാൻ ഗില്ലിൻ്റെയും സെഞ്ചുറിയുടെയും സായ് സുദർശൻ്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്. ധ്രുവ് ജൂറലും കെ.എൽ.രാഹുലും തിളങ്ങി.

ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 129 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 175 റൺസെടുത്ത യശസ്വി ജയസ്വാളിൻ്റെയും 43 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയുടെയും 44 റൺസെടുത്ത ധ്രുവ് ജുറെലിൻ്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. സായ് സുദർശൻ 87 റൺസും കെ.എൽ. രാഹുൽ 38 റൺ‌സുമെടുത്തു. വിൻഡീസിനായി വാറിക്കൻ മൂന്ന് വിക്കറ്റെടുത്തു.

ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് 107 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. ജോൺ കാംബെൽ, ടാഗെനരൈൻ ചന്ദർപോൾ അലിക്ക് അത്തനാസെ, റോഷ്ടൻ ചെയ്‌സ് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 31 റൺസെടുത്ത ഷായ് ഹോപും 14 റൺസെടുത്ത വിക്കറ്റ് കീപ്പർ ടെവിൻ ഇംപ്ലാച്ചുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

Related Posts