യുഎസിൽ ധനപ്രതിസന്ധിയെ തുടർന്നുള്ള ഷട്ട്ഡൗൺ പത്താം ദിവസത്തിലെത്തിയതിന് പിന്നാലെ ഫെഡറൽ ജീവനക്കാരെ ഔദ്യോഗികമായി പിരിച്ചുവിടാൻ ആരംഭിച്ച് ട്രംപ് ഭരണകൂടം. ആർഐഎഫ് (റിഡക്ഷൻ ഇൻ ഫോഴ്സസ്) ആരംഭിച്ചതായി ഓഫീസ് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ബജറ്റ് ഡയറക്ട‌ർ റസൽ വോട്ട്, സാമൂഹികമാധ്യമമായ എക്‌സിൽ കുറിച്ചു. ജീവനക്കാരുടെ സ്ഥിരം പിരിച്ചുവിടലിലേക്ക് സർക്കാർ കടന്നുവെന്ന് ഇതോടെ വ്യക്തമായി. പിരിച്ചുവിടല്‍ സര്‍ക്കാരിൻ്റെ വിവിധ വകുപ്പുകളെ ബാധിക്കും.

Related Posts