അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി വകവെക്കാതെ ഇന്ത്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കാനൊരുങ്ങി യുറോപ്യൻ യൂണിയൻ. വിവിധ മേഖലകളിൽ തന്ത്രപ്രധാനമായ സഹകരണത്തിനാണ് യൂറോപ്യൻ യൂണിയൻ ആരംഭം കുറിക്കുന്നത്. വ്യാപാരം, സാങ്കേതികം, പ്രതിരോധം എന്നീ മേഖലകളിലാണ് പുതിയ സഹകരണം പ്രഖ്യാപിച്ചത്.
ഇന്ത്യയുമായുള്ള സഹകരണം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് യുറോപ്യൻ കമ്മീഷണൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയൻ പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ 2025 അവസാനത്തോടെ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തണമെന്ന് നേരത്തെ ട്രംപ് യുറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു.