ബാംഗ്ലൂരിലെ പ്രമുഖ കലാ-സംസ്കാരിക സാമൂഹ്യ സംഘടനയായ കല ബാംഗ്ലൂരിൻ്റെ ഓണാഘോഷം ‘ഓണോത്സവം 2025’ നാളെ രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ വിവിധ പരിപാടികളോട് കൂടി ആഘോഷിക്കും.

ജാലഹള്ളി ചൊക്കസാന്ദ്രയിലെ മഹിമപ്പ സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 9 മണി മുതൽ 10 ടീമുകളുടെ വടംവലി ഉൾപ്പെടെയുള്ള വിവിധ കായിക മത്സരങ്ങളോടെ ആരംഭിക്കും. കേരളത്തിൽ നിന്നും എത്തുന്ന പാചക വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഓണസദ്യ 12 മണിക്ക് ആരംഭിക്കും.
12.30 മുതൽ കൾച്ചറൽ പ്രോഗ്രാമുകൾ നടക്കും. 5 മണിക്ക് ഗാനമേളയോടെ ഉണ്ടായിരിക്കും.

അന്നേ ദിവസം നോർക്കയുടെ സഹായത്തോടെ നോർക്ക കെയർ ഇൻഷുറൻസും നോർക്ക ഐഡി കാർഡും സ്പോട്ടിൽ എടുത്തു കൊടുക്കുന്നതിന് കലയുടെ നേതൃത്വത്തിൽ ഹെല്പ് ഡെസ്ക്ക് പ്രവർത്തിക്കുന്നതാണ്. ജനുവരി 17, 18 തീയതികളിൽ നടക്കുന്ന കല ഫെസ്റ്റ് 2026ൻ്റെ ബ്രോഷർ റിലീസ് ഓണോത്സവ വേദിയിൽ നടക്കുന്നതാണ്. ഫിലിപ്പ് കെ ജോർജ് ചെയർമാനും ബിനു പാപ്പച്ചൻ പ്രസിഡണ്ടായും 101 അംഗ സ്വാഗതസംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Related Posts