കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ നേതൃത്വത്തിൽ സെപ്തംബർ 28ന് ആരംഭിച്ച നോർക്ക ഇൻഷ്യുറൻസ് മേള വിവിധ മലയാളി സഘടനകളുടെയും പ്രദേശവാസികളായ മലയാളികളുടെയും അഭ്യർത്ഥന മാനിച്ച് ഒക്ടോബർ 19 ഞായറാഴ്ച വരെ തുടരും. കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന ക്യാമ്പിലൂടെ നിരവധിയാളുകൾ നോർക്ക ഐഡി ഇൻഷുറൻസ് കാർഡ് എടുക്കുകയും നോർക്ക കെയർ പ്രവാസി ആരോഗ്യ ഇൻഷ്യൂറൻസിൽ അംഗമാകുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 9980047007, 9845020487