കേരള സമാജം ബാംഗ്ലൂർ, കൻ്റോൺമെൻ്റ് സോണിൻ്റെ ഈ വർഷത്തെ ഓണാഘോഷം ‘നമ്മ ഓണം 2025’, നാളെ വസന്ത് നഗറിലെ ഡോ.ബി.ആർ.അംബേദ്കർ ഭവാനിൽവച്ചു വിവിധ പരിപാടികളോടെ ആഘോഷിക്കും. കേന്ദ്രമന്ത്രി ശോഭ കരന്തലജെ, കർണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി ബൈരതി സുരേഷ്, കേരള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, കേരള ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്കുമാർ, കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പി.സി.മോഹൻ എംപി, എ.സി.ശ്രീനിവാസ് എംഎൽഎ, ഗോപകുമാർ ഐഎഎസ് എന്നിവർ മുഖ്യാതിഥികളാവും.

രാവിലെ 9മണിക്ക് ഓണാഘോഷത്തിന് തിരിതെളിയുന്നതോടെ കലാപരിപാടികൾ ആരംഭിക്കും. 12.00ന് വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും. 1.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
വൈകുന്നേരം 4.30ന് ബൽറാം, ശ്രീരാഗ്, അനുശ്രീ (ഐഡിയ സ്റ്റാർ സിംഗർ) എന്നിവർ നേതൃത്വം നൽകുന്ന സംഗീത പരിപാടി ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടും.

ഓണാഘോഷത്തോടെനുബന്ധിച്ചു സുവനീർ പ്രകാശനം, എക്സിബിഷൻ സ്റ്റാളുകൾ, ലക്കി ഡിപ്പ് കോണ്ടെസ്റ്റ് എന്നിവയും ഉണ്ടായിരിക്കുന്നതാണെന്നു നമ്മ ഓണം ചെയർമാൻ ഷിനോജ് അറിയിച്ചു. ടിക്കറ്റ്, സ്പോൺസർഷിപ്, advertisement, തുടങ്ങിയ വിവരങ്ങൾക്ക് ബന്ധപെടുക. ഹരികുമാർ (9686665995), ലൈല (9148272727), ഷിനോജ് (9243066077), മുരളീധരൻ (8792687607)