സുവർണ്ണ കർണാടക കേരള സമാജം ചിക്കബാനവാര-അബ്ബിഗ്ഗരെ സോണിൻ്റെ പുതുവത്സരാഘോഷം ‘സുവർണ്ണധ്വനി 2026’, ജനുവരി 11 ഞായറാഴ്ച ചിക്കബാനവാര, കെമ്പാപുര റോഡിലുള്ള അക്ഷര ബാങ്ക്വറ്റ് & ലോൺസിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും.
സുവർണ്ണധ്വനി 2026ൻ്റെ ഭാഗമായി “അശരണർക്ക് ആശ്രയം” എന്ന പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കും. വികലാംഗർ, വിധവകൾ, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർ എന്നിവരെ കണ്ടെത്തി, അവർക്ക് ജോലി ചെയ്ത് വരുമാനം കണ്ടത്താനുള്ള മാർഗം സംഘടന വഴി ഉണ്ടാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ അധ്യയന വർഷം പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും.
ദാസറഹള്ളി എം എൽ എ എസ്.മുനിരാജു, മുൻ മന്ത്രിയും എം എൽ എയുമായ കെ കെ ശൈലജ ടീച്ചർ, ബാംഗ്ലൂർ അർബൻ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ജി മരിസ്വാമി, മുൻ കോർപറേറ്റർ കെ നാഗഭൂഷൺ എന്നിവർ പങ്കെടുക്കും. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ രജിഷ വിജയൻ മുഖ്യാതിഥിയാവും.
സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, ചെണ്ടമേളം, ടൈം ജോക്സ് കോഴിക്കോട് അവതരിപ്പിക്കുന്ന സംഗീത-ഹാസ്യ പരിപാടി എന്നിവ ‘സുവർണ്ണധ്വനി 2026’ ൽ അരങ്ങേറും. മാറ്റുകൂട്ടും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 70224 53216.