മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിമാരെയും എം.എൽ.എമാരെയും അത്താഴവിരുന്നിന് ക്ഷണിച്ചത് മന്ത്രിസഭ പുനഃസംഘടനക്ക് മുന്നോടിയെന്ന വാർത്തകളോടു പ്രതികരിച്ച് ജി.പരമേശ്വര. മറ്റന്നാൾ സാധാരണ അത്താഴവിരുന്ന് മാത്രമാണെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര. രാഷ്ട്രീയവിഷയമോ മന്ത്രിസഭ പുനഃസംഘടനയോ അജണ്ടയിലില്ല. ഭക്ഷണം മാത്രമാണ് അത്താഴവിരുന്നിലെ അജണ്ടയെന്ന് ജി പരമേശ്വര മാധ്യമപ്രവർത്തകരോടു പറഞ്ഞു.

കഴിഞ്ഞ ദിവസം മന്ത്രിമാരായ സതീഷ് ജാർക്കോളി, എച്ച്.സി. മഹാദേവപ്പ എന്നിവരുമായി അടച്ചിട്ട മുറിയി ൽ പരമേശ്വരയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് മന്ത്രിസഭ മാറ്റത്തെക്കുറിച്ചല്ലെന്നും മറ്റൊരു സെൻസിറ്റിവ് വിഷയമാ ണെന്നും പരമേശ്വരയ്യ പറഞ്ഞു. ബീഹാർ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് സിദ്ധരാമയ്യയെ അനുകൂലിക്കുന്ന വിഭാഗം പറയുന്നത്. പതിനഞ്ചോളം പേരെങ്കിലും മാറും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി പദത്തിന് അവകാശമുന്നയിക്കുന്നതിന് തടയിടുകയാണ് പുനഃസംഘടനയുടെ ലക്ഷ്യമെന്നാണ് ശിവകുമാർ വിഭാഗത്തിൻ്റെ അഭിപ്രായം. 34 അംഗ മന്ത്രിസഭയിൽ രണ്ടുപേർ രാജിവെച്ച ഒഴിവു നികത്തിയിട്ടില്ല. മുഖ്യമന്ത്രി മാറുന്ന കാര്യം ഉദിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവും ആവർത്തിച്ചു.

Related Posts