കേരളത്തിന് മോന്ത ചുഴലിക്കാറ്റ് ഭീഷണി, അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായേക്കും
തുലാവർഷം ശക്തിയാർജ്ജിക്കുന്നതിനിടെ, കേരളത്തിന് ഇനി ചുഴലിക്കാറ്റ് ഭീഷണിയും. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദമായി മാറി, ഒക്ടോബർ 27-ഓടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്ന ഈ ചുഴലിക്കാറ്റിന് തായ്‌ലൻഡ് നിർദേശിച്ച പേര് ‘മോന്ത’ (Mon-tha) എന്നാണ്. ഇതിൻ്റെ ദൂരപ്രഭാവം കേരളത്തിലും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്നും നാളെയും സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയാനാണ് സാധ്യത. എന്നാൽ
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ വിഷ്ണുസഹസ്രനാമ അഖണ്ഡ ജപയജ്ഞം നാളെ
അഖില ഭാരത വിഷ്‌ണു സഹസ്രനാമ കൾച്ചറൽ ഫെഡറേഷൻ, ബെംഗളൂരു വിഷ്ണു സഹസ്രനാമ മഹാമണ്ഡലി, ദാസറഹള്ളി അയ്യപ്പ വിഷ്‌ണുസഹസ്രനാമ പാരായണ മണ്ഡലി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന യജ്ഞം രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് നാലിന് സമാപിക്കും. ക്ഷേത്രത്തിൽ ഗണപതിഹോമം, യജ്ഞമണ്ഡപത്തിൽ സ്വസ്ഥിവചനം, വിസ്നേശ്വര പൂജ, ലക്ഷ്‌മി വെങ്കിടേശ്വരപൂജ എന്നിവയ്ക്കുശേഷം സഹസ്രനാമ പാരായണവും സാമൂഹികാർച്ചനയും ആരംഭിക്കും. വൈകീട്ട് നാലിന് മംഗളാരതിയോടെയാണ് സമാപനം. ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ടുമുണ്ടായിരിക്കും. 27 നക്ഷത്രങ്ങൾക്കായി 27 തവണ
യെദ്യുരപ്പയുടെ പേരിലുള്ള പോക്സോ കേസ് തള്ളണമെന്ന ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി
കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ബി.എസ്.യെദ്യുരപ്പയുടെ പേരിലുള്ള പോക്സോ കേസ് തള്ളണമെന്ന ഹർജി കർണാടക ഹൈക്കോടതിവിധി പറയാനായി മാറ്റി. 17 വയസ്സുള്ള പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. യെദ്യുരപ്പ നൽകിയ ഹർജിയിൽ വാദം പൂർത്തിയാക്കി ഐ.അരുണിൻ്റെ സിംഗിൾ ബെഞ്ചാണ് ഇരുഭാഗത്തിൻ്റെയും വാദം കേട്ട് വിധി പറയാൻ മാറ്റിയത്. സദാശിവനഗർ പോലീസാണ് പോക്സോ നിയമം ചുമത്തി യെദ്യുരപ്പയുടെ പേരിൽ കേസെടുത്തത്. തുടർന്നാണ് യെദ്യുരപ്പ ഹൈക്കോടതിയെ സമീപിച്ചത്. യെദ്യുരപ്പയുടെ അറസ്റ്റ്
മലയാളം മിഷൻ ഡയറക്‌ടറും കവിയുമായ മുരുകൻ കാട്ടാക്കടയുമായി സംവാദം നാളെ
മലയാളം മിഷൻ ഡയറക്‌ടറും കവിയുമായ മുരുകൻ കാട്ടാക്കട ബെംഗളൂരുവിലെ മലയാളം മിഷൻ അധ്യാപകരും വിദ്യാർഥികളുമായി സംവദിക്കുന്ന ‘ഡയറക്ടറോടൊപ്പം’ എന്ന പരിപാടി നാളെ ചർച്ച് സ്ട്രീറ്റിലുള്ള സമാഗാഥ സ്പെയ്‌സിൽ വൈകീട്ട് മൂന്ന് മണിക്ക് നടക്കും. മലയാളം മിഷൻ കർണാടക ചാപ്റ്റർ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. മലയാളം മിഷൻ മേഖലാ കോഡിനേറ്റർമാരെ ആദരിക്കുന്ന ചടങ്ങും ഇതിനൊപ്പം നടത്തും. നീലക്കുറിഞ്ഞി വിജയിച്ച വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും ഒരുവർഷം പൂർത്തിയാക്കിയ അധ്യാപകർക്കുള്ള കാർഡുകളും റ്റ് വിതരണം ചെയ്യും.
ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനം ഇന്ന്; ജയ്‌സ്വാൾ കളിച്ചേക്കും
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനം ഇന്ന്. ആദ്യ മത്സരം ഏഴ് വിക്കറ്റിനും രണ്ടാം ഏകദിനം രണ്ട് വിക്കറ്റിനും അടിയറവ് പറഞ്ഞ ഇന്ത്യ ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്. ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യ അഞ്ചു മത്സരങ്ങൾ അടങ്ങിയ ടി 20 പരമ്പരയും ഉണ്ട്. ഓപ്പണിങ്ങിൽ പരാജയമായ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മൂന്നാം നമ്പറിലേക്ക് മാറിയേക്കും. ഗില്‍ മൂന്നാം നമ്പറിലേക്ക് മാറിയാല്‍ ജയ്‌സ്വാളിനെ കളിപ്പിക്കാം. ജയ്‌സ്വാളിനെ ഇറക്കിയാല്‍ നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍
നിക്ഷേപ തട്ടിപ്പ് കേസുകൾ കൂടുതൽ ബെംഗളൂരുവിൽ
കഴിഞ്ഞ 6 മാസത്തിനുള്ളിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലായി 30,000ത്തിലധികം പേർ നിക്ഷേപ തട്ടിപ്പിന് ഇരയായി. തട്ടിപ്പിൽ ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടായ നഗരം ബെംഗളൂരുവാണ്. മൊത്തം നഷ്ടത്തിൻ്റെ നാലിലൊന്നിലധികം ഇവിടെയാണ്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ സൈബർ വിഭാഗത്തിൻ്റെ റിപ്പോർട്ട് പ്രകാരം 65 ശതമാനത്തോളം കേസുകൾ ബെംഗളൂരു, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,500 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 30നും 60നും ഇടയിൽ പ്രായമുള്ളവരാണ് തട്ടിപ്പിന് ഇരയായവരിൽ
ഏഷ്യാ കപ്പ് കിരീടം എസിസി ആസ്ഥാനത്ത് നിന്ന്രഹസ്യ സ്ഥലത്തേക്ക് മാറ്റിയതായി സൂചന
അബുദാബി ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ (എസിസി) ആസ്ഥാനത്ത് നിന്ന് ഏഷ്യാകപ്പ് ട്രോഫി അബുദാബിയിലെ ഒരു രഹസ്യ സ്ഥലത്തേക്ക് മാറ്റിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ അടുത്തിടെ എസിസി ആസ്ഥാനത്ത് നടത്തിയ സന്ദർശനത്തിലാണ് ട്രോഫി മാറ്റിയ വിവരം പുറത്തറിഞ്ഞത്. ട്രോഫി എവിടെയാണെന്ന് അന്വേഷിച്ചപ്പോൾ, അത് അബുദാബിയിൽ മൊഹ്‌സിൻ നഖ്‌വിയുടെ കസ്റ്റഡിയിലാണെന്ന് ജീവനക്കാർ അറിയിച്ചു. സെപ്റ്റംബർ 28ന് ദുബായിൽ വെച്ച് ഏഷ്യാ കപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യ പാകിസ്താനെതിരെ
മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി
കൊച്ചി ചെല്ലാനത്ത് നിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. അഞ്ചുപേരെയും മറ്റൊരു ബോട്ടിൽ കയറ്റിയാണ് പുറത്തെത്തിച്ചത്. വളത്തിൻ്റെ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. KL03 4798 എന്ന നമ്പരിലുള്ല ഇമ്മാനുവൽ എന്ന വളത്തിൽ പോയവരെയാണ് കാണാതായത്. ഇവരെ കണ്ടെത്തുന്നതിനായി കോസ്റ്റ്ഗാർഡും നേവിയും അടക്കം തെരച്ചിൽ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ആശ്വാസ വാർത്ത എത്തിയത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് ഇവർ കടലിൽ പോയത്. രാവിലെ
നോർക്ക ഐഡി കാർഡിനായുള്ള അപേക്ഷകൾ കൈമാറി
പ്രോഗ്രസീവ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ യെലഹങ്ക, മെമ്പർമാരിൽനിന്നു സമാഹരിച്ച നോർക്ക ഐഡി കാർഡിന് വേണ്ടിയുള്ള അപേക്ഷകൾ അസോസിയേഷൻ സെക്രട്ടറി ജോജു വർഗീസ്, രജനി ജയപ്രകാശ്, ഫിറോസ് ജലാൽ, എന്നിവർ ചേർന്ന് നോർക്ക ഡെവലപ്മെൻറ് ഓഫീസർ ശ്രീമതി റീസ രഞ്ജിത്തിന് കൈമാറി.
തോക്കിൻ മുനയിൽ നിർത്തി കരാർ ഒപ്പിടുവിക്കാൻ കഴിയുന്ന രാജ്യമല്ല ഇന്ത്യ; നിലപാടറിയിച്ച് ഇന്ത്യ
ഇന്ത്യ സമ്മർദ്ദത്തിലോ തിടുക്കത്തിലോ വ്യാപാര കരാറുകളിൽ ഒപ്പുവെക്കാറില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ജർമ്മനിയിൽ നടന്ന ബെർലിൻ ഡയലോഗിൽ സംസാരിക്കവെ, ഇന്ത്യ അതിൻ്റെ ദീർഘകാല താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന വ്യാപാര കരാറുകളിൽ മാത്രമേ ഏർപ്പെടുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ യൂറോപ്യൻ യൂണിയനുമായും യുഎസുമായും സജീവ ചർച്ചകൾ നടത്തിവരികയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സഹകരണത്തിന് ഇന്ത്യ തുറന്നിട്ടുണ്ടെങ്കിലും, വേഗതയ്ക്കായി ദേശീയ മുൻഗണനകളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.