DRDO സംഘടിപ്പിക്കുന്ന ഓണാഘോഷം നാളെയും മറ്റന്നാളുമായി നടക്കും
ഡിഫൻസ് റിസർച്ച് & ഡെവലപ്മെൻറ് ഓർഗനൈസേഷൻ (DRDO) സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ഓണനിലാവ് 2025’ നാളെയും മറ്റന്നാളുമായി വിവിധ പരിപാടികളോടെ ആഘോഷിക്കും. നാളെ സി.വി.രാമൻ നഗറിലുള്ള DRDO കമ്യൂണിറ്റി ഹാളിൽ വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. വൈകുന്നേരം 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം DRDO ഓണം ചെയർമാൻ ഡോ. കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കവിയും മലയാള മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട
കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിലേയ്ക്ക് മടങ്ങി
നാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിലേയ്ക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങിയത്. ഗവർണർ രാജേന്ദ്ര അർലേക്കർ, ദേവസ്വം- സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ എന്നിവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ രാഷ്ട്രപതിക്ക് യാത്ര അയപ്പ് നൽകി. ബെന്നി ബെഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ബിജു, ജില്ലാ കളക്‌ടർ ജി.പ്രിയങ്ക, ജില്ലാ
മത്സ്യതൊഴിലാളികളുടെ കഥ പറഞ്ഞ ‘അമരം’ റീ റിലീസിന്
വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ചിത്രങ്ങൾ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുമ്പോൾ ആരാധകർ ആവേശത്തോടെയാണ് അത് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി റീ റിലീസ് ചെയ്യുകയാണ്. ഭരതൻ സംവിധാനം ചെയ്ത ലോഹിതദാസിൻ്റെ തിരക്കഥയിൽ മമ്മൂട്ടി നായകനായ ‘അമരം’ ആണ് ഇത്തവണ റീ റിലീസിനെത്തുന്നത്. 34 വർഷങ്ങൾക്കുശേഷമാണ് സിനിമ വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നത്. നവംബർ 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അമരം എത്തും. വല്യേട്ടൻ, വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളാണ് നേരത്തെ
വിദേശത്തെ സംഗീത പരിപാടികളില് പങ്കെടുക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ്തേടി വേടൻ ഹൈക്കോടതിയിൽ
വിദേശത്ത് നടക്കുന്ന സംഗീത പരിപാടികളിൽ പങ്കെടുക്കാനായി ഇളവ് വേണമെന്നാവശ്യപ്പെട്ട് റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഹൈക്കോടതിയെ സമീപിച്ചു. ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളിൽ ചിലത് ഒഴിവാക്കണമെന്നാണ് വേടൻ്റെ ആവശ്യം. ഇക്കാര്യത്തിൽ ജസ്റ്റിസ് സി. പ്രതീപ് കുമാർ സർക്കാരിൽനിന്നു വിശദീകരണം തേടി. ഈ മാസം 25ന് കൊളംബോ, നവംബർ 11ന് ദുബായ്, നവംബർ 28ന് ഖത്തർ, ഡിസംബർ 13ന് ഫ്രാൻസ്,
പി.എം. ശ്രീ പദ്ധതിയിൽ ചേർന്ന കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
കേന്ദ്ര സർക്കാരിൻ്റെ പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ പദ്ധതിയിൽ ചേരാനുള്ള കേരള സർക്കാരിൻ്റെ തീരുമാനത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഭിനന്ദിച്ചു. സംസ്ഥാന സർക്കാർ ഒടുവിൽ ഈ സുപ്രധാന വിദ്യാഭ്യാസ പദ്ധതിയിൽ പങ്കാളിയാകാൻ തീരുമാനിച്ചതിനെ കേന്ദ്രം സ്വാഗതം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി പദ്ധതിയിൽ ചേരാൻ കേരളം വിസമ്മതിച്ചിരുന്നു. വിവിധ വിദ്യാഭ്യാസ പദ്ധതികൾക്കായി കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഏകദേശം 1500 കോടി
രണ്ടരക്കോടിയിലേറെ ഇന്ത്യൻ കറൻസിയുമായി യുവാവ് പിടിയിൽ
അനധികൃതമായി കടത്തിയ രണ്ടരക്കോടിയിലേറെ രൂപയുടെ ഇന്ത്യൻ കറൻസിയും ആയി യുവാവ് പിടിയിൽ. രാജസ്ഥാൻ സ്വദേശി ഭവാനി സിംഗ് ആണ് പിടിയിൽ ആയത്. വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് പാലക്കാടേക്ക് കൊണ്ടുവരികയായിരുന്നു. ചെക്പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് കറൻസി പിടികൂടിയത്. യുവാവിൻ്റെ കസ്റ്റഡിയിലെടുത്ത എക്സൈസ് വിവരങ്ങൾ ചോദിച്ചറിയുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് എക്സൈസ്.
യുഎസ്-ഇന്ത്യ വ്യാപാര കരാർ ഉടൻ ഒപ്പുവെക്കുമെന്ന് പിയൂഷ് ഗോയൽ
യുഎസ്-ഇന്ത്യ വ്യാപാര കരാർ ഉടൻ ഒപ്പുവെക്കുമെന്ന് പിയൂഷ് ഗോയൽ. ഇന്ത്യയും അമേരിക്കയും തമ്മിൽ നിർദ്ദേശിച്ചിട്ടുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഉടൻ തന്നെ ഇരുപക്ഷത്തിനും “നീതിയുക്തവും തുല്യവുമായ” ഒരു കരാറിൽ എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾ അവരുമായി ഇടപെടൽ തുടരുകയാണ്, ചർച്ചകൾ പുരോഗമിക്കുന്നു. സമീപഭാവിയിൽ നീതിയുക്തവും തുല്യവുമായ ഒരു കരാറിനായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഗോയൽ പറഞ്ഞു. യുഎസ് പ്രസിഡന്റ്
കേരള സമാജം സിറ്റി സോൺ ഓണാഘോഷം ഞായറാഴ്‌ച
ബാംഗ്ലൂർ കേരള സമാജം സിറ്റി സോൺ ഓണാഘോഷം ‘ഓണവർണ്ണങ്ങൾ-2025’ ഒക്ടോബർ 26 ഞായറാഴ്‌ച, ഹൊസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. ഓണാഘോഷം കർണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിങ്ക റെഡ്‌ഡി ഉദ്‌ഘാടനം ചെയ്യും. സോൺ ചെയർമാൻ വിനേഷ്.കെ അധ്യക്ഷത വഹിക്കും. എൻ കെ പ്രേമചന്ദ്രൻ എം പി മുഖ്യാതിഥിയാകും. സൗമ്യ റെഡ്‌ഡി മുൻ എൽഎൽഎ, കസ്റ്റംസ് അഡിഷണൽ കമ്മീഷണർ ഗോപകുമാർ ഐആർഎസ്, സിനിമ താരം ശ്രീജയ കേരള
കേന്ദ്ര സർക്കാരിന്‍റെ പദ്ധതിയായ പി എം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറില്ലെന്ന് സിപിഎം
കേന്ദ്ര സർക്കാരിന്‍റെ പദ്ധതിയായ പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് സിപിഎം. നയം മാറ്റമില്ലെന്നും സിപിഐയുമായി ചർച്ച നടത്തുമെന്നും സിപിഎം നേതൃത്വം അറിയിച്ചു. സിപിഎം സെക്രട്ടിയേറ്റ് യോഗത്തിന് ശേഷമാണ് നിലപാട് കൂടുതൽ കടുപ്പിച്ചത്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതു കൊണ്ടു തന്നെ സർക്കാരിന് പിന്മാറാൻ കഴിയില്ല. ഇതിനെ ഒരു നയം
ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം വിറ്റു; നിർണായക മൊഴിയുമായി സ്വർണവ്യാപാരി
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക മൊഴി പുറത്ത്. ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം വിറ്റെന്ന വിവരമാണ് പുറത്തുവരുന്നത്. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനാണ് പോറ്റി സ്വർണം വിറ്റത്. ഗോവർദ്ധൻ്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബെല്ലാരിയിൽ തെളിവെടുപ്പ് നടത്തും.