ദില്ലിയിൽ ഭീകരാക്രമണശ്രമം തകർത്തു
ദില്ലിയിൽ ഭീകരാക്രമണശ്രമം പോലീസ് തകർത്തു. ഐഎസിൻ്റെ പിന്തുണയുള്ള ഭീകരർ എന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസ് പിടിയിലായി. ദില്ലിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറയുന്നു. ദില്ലി പൊലീസിൻ്റെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ദില്ലി, മധ്യപ്രദേശ് സ്വദേശികളാണ് പിടിയിലായ പ്രതികൾ. ഭോപ്പാലിൽ നിന്നും ദില്ലിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. ദില്ലിയിൽ തിരക്കുള്ള സ്ഥലങ്ങളിൽ ഐ.ഇ.ഡി സ്ഫോടനം നടത്താൻ
‘പിഎം ശ്രീ’ പദ്ധതിയിൽ ചേരാനുള്ള തീരുമാനത്തിനെതിരെ സിപിഐ പ്രതിഷേധത്തിനൊരുങ്ങുന്നു
കേന്ദ്ര സർക്കാരിൻ്റെ ‘പിഎം ശ്രീ’ വിദ്യാഭ്യാസ പദ്ധതിയിൽ ചേരാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരെ സിപിഐ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുന്നു. പാർട്ടി നേതൃത്വത്തിൻ്റെ കടുത്ത എതിർപ്പ് അവഗണിച്ചുകൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഇതിൽ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത നിലപാടുകൾ സ്വീകരിക്കണമെന്ന ആവശ്യം സിപിഐയിൽ ശക്തമാണ്. വിഷയം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി
കന്നട-മലയാളം എഴുത്തുകാരിയും വിവർത്തകയുമായ ഡോ.സുഷമ ശങ്കറിന് ബാല ദീപ്‌തി രജത പുരസ്കാരം
കന്നട-മലയാളം എഴുത്തുകാരിയും വിവർത്തകയുമായ ഡോ.സുഷമ ശങ്കറിന് ബാലസാഹിത്യ മേഖലയിലെ അതുല്യ സേവനത്തിന് കർണാടക ചിൽഡ്രൻസ് അക്കാദമിയുടെ ബാല ദീപ്‌തി രജത പുരസ്കാരം ലഭിച്ചു.കന്നട ഭാഷയെയും സാഹിത്യത്തെയും സംസ്ക്‌കാരത്തെയും ബാലമനസ്സുകളിലേക്ക് പ്രചരിപ്പിക്കുന്നതിന് 13 വർഷമായി ‘തൊദൽനുടി’ എന്ന കുട്ടികളുടെ കന്നട മാസികയുടെ എഡിറ്ററായ ഡോ. സുഷമ നടത്തിവന്ന ദീർഘകാല പരിശ്രമങ്ങളാണ് ഈ പുരസ്‌കാരത്തിന് അർഹയാക്കിയതെന്ന് അക്കാദമി പ്രസിഡണ്ട് ഡോ. രാജൻ ദേശ്പാണ്ഡെ അറിയിച്ചു.
വിരാട് വിശ്വകർമ്മ സൊസൈറ്റിയുടെ ഓണാഘോഷം നവംബർ 2ന്
വിരാട് വിശ്വകർമ്മ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൻ്റെ ഓണാഘോഷം ‘ഒന്നിച്ചൊരോണം’ നവംബർ 2ന് ശേഷാദ്രിപുരം എ വി വരദാചാർ കലാക്ഷേത്രയിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 9 മണിക്ക് വിശ്വകർമ്മ പൂജയോടുകൂടി ആരംഭിക്കുന്ന പരിപാടിയിൽ കുട്ടികളുടെ കലാപരിപാടികൾ, ഫാൻസി ഡ്രസ്സ്, തിരുവാതിര, കൈകൊട്ടിക്കളി, സിനിമാറ്റിക് ഡാൻസ് എന്നിവ അരങ്ങേറും. സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ
റഷ്യൻ എണ്ണയുടെ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്
റഷ്യൻ എണ്ണ ഉത്പാദകർക്കെതിരായ യു.എസ് ഉപരോധത്തെത്തുടർന്ന് റഷ്യൻ എണ്ണയുടെ ഇറക്കുമതി കുത്തനെ കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ നടപടി യുഎസുമായുള്ള വ്യാപാര കരാറിനുള്ള പ്രധാന തടസ്സം നീക്കാൻ സഹായിച്ചേക്കും. എണ്ണ ഉത്പാദകരായ ലുക്കോയിൽ, റോസ്‌നെഫ്റ്റ് എന്നിവയ്ക്കെതിരെയാണ് യു.എസ് ഉപരോധം ഏർപ്പെടുത്തിയത്. റഷ്യൻ ക്രൂഡ് ഓയിലിൻ്റെ ഏറ്റവും വലിയ ഇന്ത്യൻ ഉപഭോക്താവായ റിലയൻസ് ഇൻഡസ്ട്രീസ് റോസ്‌നെഫ്റ്റുമായി നിലവിലുള്ള ദീർഘകാല കരാർ നിർത്തലാക്കാനോ ഇറക്കുമതി കുറയ്ക്കാനോ പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ശബരിമലയിലെ സ്വർണ്ണക്കൊളള: അറസ്‌റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുവരുന്നു
ശബരിമലയിലെ സ്വർണ്ണക്കൊളളയുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുവരുന്നു. പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോ റ്റിയുമായി ഇന്ന് പുലർച്ചെയോടെയാണ് റോഡുമാർഗം പുറപ്പെട്ടത്. ബംഗളൂരുവിൽ തെളിവെടുപ്പ് നടത്തിയതിനുശേഷം ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും കൊണ്ടുപോകും. സ്വർണപ്പാളികൾ മൂന്ന് സ്ഥലങ്ങളിൽ പ്രദർശിപ്പിച്ച് പണസമ്പാദിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് തെളിവെടുപ്പിനായി ഉണ്ണികൃഷ്ണൻ അന്വേഷണ സംഘം ബംഗളൂരുവിലേക്ക് തിരിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റിലായ മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിൻ്റെ മൊഴിയും
ഭാര്യ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി
ഭാര്യ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി. കർണാടക ബിഡദി സ്വദേശി രേവന്ത് കുമാറാണ് (30) തൻ്റെ മരണത്തിന് ഉത്തരവാദി ഭാര്യ മല്ലികയാണെന്ന് ആരോപിക്കുന്ന വീഡിയോ ചിത്രീകരിച്ചതിനുശേഷം തീവണ്ടിക്കുമുന്നിൽ ചാടി ജീവനൊടുക്കിയത്. ഭാര്യ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും അതിനാൽ, താൻ ജീവനൊടുക്കുന്നു എന്നുമാണ് വീഡിയോയിൽ ഇയാൾ പറയുന്നത്.അഞ്ച് മാസം മുൻപായിരുന്നു ബിഡദിയിലെ ഒരു ഫാക്ടറിയിൽ ജീവനക്കാരനായ രേവന്ത് കുമാറും മല്ലികയും തമ്മിലുള്ള വിവാഹം. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
രാഷ്‌ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തിൽ ഗതാഗത നിയന്ത്രണം
രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിൻ്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ചു രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് കൊച്ചിയില്‍ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 2 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എംജി റോഡ്, കൊച്ചി നേവല്‍ ബേസ്, തേവര, ജോസ് ജംഗ്ഷന്‍, പാര്‍ക്ക് അവന്യൂ റോഡ്, ബിടിഎച്ച്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണമുള്ളത്. രാഷ്‌ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. എറണാകുളം സെന്റ് തെരേസാസ് കോളജിൻ്റെ ശതാബ്ദി ആഘോഷങ്ങളിൽ
‘കൊബ്ബാരി ഹോരി ഹബ്ബ’യിൽ കാളകളുടെ കുത്തേറ്റ് മൂന്നുപേർ മരിച്ചു
ഹാവേരി ജില്ലയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പരമ്പരാഗത ‘കൊബ്ബാരി ഹോരി ഹബ്ബ’യിൽ കാളകളുടെ കുത്തേറ്റ് കാണികളായ മൂന്നുപേർ മരിച്ചു. മുന്നിടങ്ങളിലായാണ് സംഭവം നടന്നത്. ഹാവേരിയിലെ ദനേശ്വരി നഗറിലെ ചന്ദ്രശേഖർ കോടിഹള്ളി (70), ഹനഗൽ താലൂക്കിലെ തിലാവള്ളിയിലെ ഭരത് ഹിംഗമേരി (24), ഹവേരി താലൂക്കിലെ ദേവീഹോസൂർ ഗ്രാമത്തിലെ ഗാനിസാബ് ബങ്കാപൂർ (75) എന്നിവരാണ് മരിച്ചത്. ജെല്ലിക്കെട്ടിൻ്റെ മറ്റൊരു രൂപമായ ഹോരി ഹബ്ബ ഹട്ടി ഹബ്ബ എന്നീ പേരുകളിൽ
ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ബസിന് തീപിടിച്ച് നിരവധി പേര്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് നിരവധി പേര്‍ക്ക് ദാരുണാന്ത്യം. 42 പേരാണ് ബസിനുള്ളിലുണ്ടായിരുന്നത്. പന്ത്രണ്ട് യാത്രക്കാര്‍ എമര്‍ജെന്‍സി വിന്‍ഡോ വഴി രക്ഷപ്പെട്ടു. കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കാവേരി ട്രാവല്‍സിൻ്റെ ബസിനാണ് തീപിടിച്ചത്. ബസ് ഒരു ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് വിവരം. മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം പൂര്‍ണമായും കത്തിനശിച്ചു.സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു. ‘കര്‍ണൂല്‍ ജില്ലയിലെ