ഭാര്യ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി. കർണാടക ബിഡദി സ്വദേശി രേവന്ത് കുമാറാണ് (30) തൻ്റെ മരണത്തിന് ഉത്തരവാദി ഭാര്യ മല്ലികയാണെന്ന് ആരോപിക്കുന്ന വീഡിയോ ചിത്രീകരിച്ചതിനുശേഷം തീവണ്ടിക്കുമുന്നിൽ ചാടി ജീവനൊടുക്കിയത്. ഭാര്യ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും അതിനാൽ, താൻ ജീവനൊടുക്കുന്നു എന്നുമാണ് വീഡിയോയിൽ ഇയാൾ പറയുന്നത്.
അഞ്ച് മാസം മുൻപായിരുന്നു ബിഡദിയിലെ ഒരു ഫാക്ടറിയിൽ ജീവനക്കാരനായ രേവന്ത് കുമാറും മല്ലികയും തമ്മിലുള്ള വിവാഹം. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

Related Posts