കേരളത്തിൽ മികച്ച പ്രകടനത്തിനൂടെ ജയിച്ച ബി ജെ പി എംഎൽഎമാർ, തിരുവനന്തപുരം മേയർ, ഡെപ്യൂട്ടി : മേയർ തുടങ്ങിയവർക്ക് കർണാടക സംസ്ഥാന ബി ജെ പി കമ്മറ്റിയും, മുൻ ബി ജെ പി മലയാളി സെല്ലും ചേർന്ന് നൽകുന്ന സ്വികരണ പരിപാടിയുടെ ഭാഗമായി നടന്ന ആലോചനയോഗം മല്ലേശ്വരത്തുള്ള സംസ്ഥാന ഓഫിസ് ജഗന്നാഥ ഭവനിൽ വച്ച് നടന്നു.

ഗോപിനാഥ് വന്നേരിയെ (ബി ജെ പി മലയാളി സെൽ മുൻ സംസ്ഥാന കൺവീനർ) ചെയർമാൻ ആക്കി 51 പേരുടെ സ്വാഗതസംഘം രൂപീകരിച്ചു. മുൻ ബിജെപി മലയാളി സെൽ ജോയിൻൻ്റ് കൺവീനർ മധു കലമാനൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി മീഡിയ പെർസനും, പ്രകോഷ്ട്ട നോർത്ത് കോർഡിനേറ്റർ കൂടി ആയ ഹരിചേത് മുഖ്യ അതിഥിയും ബെംഗളൂരു ഇൻൻ്റസ്ട്രീയൽ നോർത്ത് പ്രസിഡണ്ടായ ബിജു വേലപ്പൻ, രവിചന്ദ്രൻ സി പി, ഹരി നായർ, ഡോ.രാജലക്ഷ്മി എന്നിവർ പങ്കെടുത്തു.

Related Posts