യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ തല്ലിക്കൊന്നത്. ബെംഗളൂരു കെജി ഹള്ളിയിൽനടന്ന സംഭവത്തിൽ മുഹമ്മദ് ഷക്കീലാണ് (36) കൊല്ലപ്പെട്ടത്. വിവാഹമോചനത്തിന് വേണ്ടി ഷക്കീലും ഭാര്യ റസിയയും കോടതിയെ സമീപിച്ചിരുന്നു. വിവാഹമോചനം വേഗത്തിലാക്കുന്നത് സംബന്ധിച്ച് പരസ്പ്‌പരം ധാരണയുണ്ടാക്കുന്നതിനുള്ള ചർച്ചയ്ക്കായി ഷക്കീലും പിതാവും റസിയയുടെ ബന്ധുവിൻ്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം.

വിവാഹമോചനത്തിൻ്റെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്ന് പറഞ്ഞതിനെത്തുടർന്ന് രോഷാകുലരായ റസിയയുടെ ബന്ധുക്കൾ ഷക്കീലിനെ വളഞ്ഞിട്ട് ആക്രമിച്ചു. മർദനമേറ്റ് നിലത്തുവീണതിനുശേഷം ഹെൽമെറ്റ് ഉപയോഗിച്ചും അടിച്ചു. സംഭവസ്ഥലത്തുതന്നെ ഷക്കീൽ മരിച്ചു.
ആക്രമണം നടത്തിയ സബിയുള്ള ഖാൻ, ഫയാസ് ഖാൻ, ഇമ്രാൻഖാൻ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. മറ്റ് പ്രതികളായ റസിയയും മറ്റൊരു ബന്ധു മുബീനയും ഒളിവിലാണ്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന ഷക്കീലും റസിയയും തമ്മിലുള്ള വിവാഹം 12 വർഷം മുൻപാണ് നടന്നത്. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്.

Related Posts