ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനിലെ 13.76 കിലോമീറ്റര്‍ സ്ട്രച്ച് 2026 മെയ് മാസത്തോടെ പൂര്‍ത്തീകരിക്കാനാകില്ലെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡ്(ബിഎംആര്‍സിഎൽ). പദ്ധതിയുടെ ഭാഗമായ 13.76 കിലോമീറ്റര്‍ ഭൂഗര്‍ഭ പാത 2026 മെയ് മാസത്തോടെ സാക്ഷാത്കരിച്ച് നാടിന് സമര്‍പ്പിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിഎംആര്‍സിഎല്ലിൻ്റെ പ്രതികരണം.
കലേന അഗ്രഹാര മുതല്‍ നാഗവാര വരെ നീളുന്നതാണ് 21.24 കിലോമീറ്ററാണ് ദൂരം വരുന്ന ബെംഗളൂരു നമ്മ മെട്രോയുടെ പിങ്ക് ലൈന്‍. 18 സ്റ്റേഷനുകളാണ് പിങ്ക് ലൈനില്‍ ക്രമീകരിക്കുന്നത്. സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടിലൂടെയുമാണ് പാത കടന്നുപോകുന്നത്. കലേന ആഗ്രഹാര മുതല്‍ താവരക്കരെ വരെ 7.5 കിലോമീറ്റര്‍ എലിവേറ്റഡ് പാതയാണ്. ഡയറി സര്‍ക്കിള്‍ മുതല്‍ നാഗവാര വരെ 13.76 കിലോമീറ്റര്‍ തുരങ്ക പാതയുമാണ്. ഈ റൂട്ട് രണ്ട് ഘട്ടങ്ങളായാണ് തുറക്കുകയെന്ന് ബിഎംആര്‍സിഎല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.