ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങൾ പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളും മുഖ്യ പരിശീലകൻ അമോൽ മജുംദാറും അടങ്ങുന്ന സംഘം പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ലോകകിരീടം നേടിയ ഇന്ത്യൻ വനിതാ ടീം നടത്തിയ ശ്രദ്ധേയമായ തിരിച്ചുവരവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി. ടൂർണമെന്റിൽ തുടർച്ചയായി മൂന്ന് തോൽവികൾക്കു ശേഷം ഇന്ത്യൻ വനിതാ ടീം നടത്തിയ ശ്രദ്ധേയമായ തിരിച്ചുവരവിനെ പ്രധാനമന്ത്രി പ്രശംസിച്ചു.
പ്രധാനമന്ത്രി തങ്ങൾക്ക് പ്രചോദനം പകർന്നുവെന്നും അദ്ദേഹം തങ്ങൾക്കെല്ലാവർക്കും ഒരു പ്രചോദനമാണെന്നും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന പറഞ്ഞു. എല്ലാ മേഖലകളിലും പെൺകുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് കാരണം പ്രധാനമന്ത്രി മോദിയാണെന്നും സ്മൃതി മന്ദാന കൂട്ടിച്ചേർത്തു. 2017-ൽ ട്രോഫിയില്ലാതെ പ്രധാനമന്ത്രിയെ കണ്ടതിനെക്കുറിച്ചും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഓർമ്മിച്ചു. ഇനിയും അദ്ദേഹത്തെ കൂടുതൽ തവണ കാണാൻ ആഗ്രഹിക്കുന്നുവെന്നും ഹർമൻപ്രീത് പറഞ്ഞു.
