ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. സംസ്ഥാനത്തെ 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. ആകെ 1341 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടെടുപ്പ് രാവിലെ ഏഴുമണിമുതൽ തുടങ്ങി. 6 മണിക്ക് അവസാനിക്കും. എന്നാൽ സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് വൈകിട്ട് അഞ്ചുമണിക്ക് അവസാനിക്കും. രണ്ടാംഘട്ട വോട്ടെടുപ്പ് നവംബർ 11-നാണ്, ഫലം നവംബർ 14-ന് പ്രഖ്യാപിക്കും.

ഉപമുഖ്യമന്ത്രിമാരായ സമ്രാട് ചൗധരി, പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, വിജയ്‌കുമാർ സിന്ഹ, ആർജെഡി വിട്ട് പുതിയ പാർട്ടി രൂപീകരിച്ച തേജ്പ്രതാപ് യാദവ്, കൂടാതെ ഗായകരായ മൈഥിലി ഠാക്കൂർ, രിതേഷ് രഞ്ജൻ പാണ്ഡെ ഉൾപ്പെടെ നിരവധി പ്രമുഖർ മത്സരരംഗത്തുണ്ട്.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ഉന്നയിച്ച ഹരിയാനയിലെ “വോട്ട് ചോരി” ആരോപണം ബിഹാറിലും രാഷ്ട്രീയ ചർച്ചയായി. മഹാസഖ്യത്തിന് തോൽവി ഉറപ്പായതുകൊണ്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങളെന്ന ആരോപണവുമായി ബിജെപിയും ജെഡിയുവും മുന്നോട്ട് വന്നിട്ടുണ്ട്.

Related Posts