2026 ടി20 ​ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്‍റിൽ പ്ലെ​യ​ർ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്‍റ് പുരസ്‌കാരം ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം ‘എ​ല്ലാം ഒ​രു സ്വ​പ്നം പോ​ലെ തോ​ന്നു​ന്നു​വെ​ന്ന് മലയാളി താരം സ​ഞ്ജു പ​റ​ഞ്ഞു. ‘ഒ​രു​പാ​ട് സ​ന്തോ​ഷ​വും ന​ന്ദി​യു​മു​ണ്ട്. സ​ത്യം പ​റ​ഞ്ഞാ​ല്‍, ഇ​ത് ഒ​ന്ന് ര​ണ്ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പേ തു​ട​ങ്ങി​യ​താ​ണ്. ഞാൻ ക​ളി​ക്കാ​തി​രു​ന്ന 2024 ലോ​ക​ക​പ്പ് ടീ​മി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ മു​ത​ല്‍ ആ​ഗ്ര​ഹി​ച്ച​താ​ണി​ത്. അ​തി​നാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്തു. താ​ന്‍ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ച്ച​തും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു. ന്യൂ​സി​ല​ന്‍​ഡ് പ​ര​മ്പ​ര​യ്ക്ക് ശേ​ഷം താ​ന്‍ ആ​കെ ത​ക​ര്‍​ന്നു​പോ​യി​രു​ന്നു, ത​ന്‍റെ സ്വ​പ്ന​ങ്ങ​ളെ​ല്ലാം ത​രി​പ്പ​ണ​മാ​യി​രു​ന്നു. നിരവധി മു​ന്‍​താ​ര​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ടു​ക​യും അവർ സ​ഹാ​യി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി സ​ച്ചി​ന്‍ സാ​റു​മാ​യി നി​ര​ന്ത​രം സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തു​ന്നു​ണ്ട്. ത​ങ്ങ​ൾ​ക്കി​ട​യി​ൽ ദീ​ർ​ഘ​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ക​യും ചെ​യ്തു. അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ​യു​ള്ള ഒ​രാ​ളി​ല്‍ നി​ന്ന് മാ​ര്‍​ഗ​നി​ര്‍​ദേ​ശം ല​ഭി​ക്കു​ക എ​ന്ന​തി​ല​പ്പു​റം മ​റ്റെ​ന്താ​ണ് വേ​ണ്ടത്. ഇ​നി​യു​ള്ള ല​ക്ഷ്യം വ​ള​രെ വ​ലുതാണ്. ഇപ്പോൾ ഈ നിമിഷം ആസ്വദിക്കട്ടെ. ‘സ​ഞ്ജു സാം​സ​ൺ വ്യ​ക്ത​മാ​ക്കി.

Related Posts