വനിതാദിനത്തിൽ ചെന്നൈ-മൈസൂരു വന്ദേഭാരത് എക്സ്പ്രസ് തീവണ്ടിയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുത്ത് സ്ത്രീകൾ. വനിതാദിനാഘോഷത്തിൻ്റെ ഭാഗമായിട്ടാണ് ചെന്നൈ – മൈസൂരു വന്ദേഭാരത് തീവണ്ടിയുടെ ബെംഗളൂരു മുതൽ മൈസൂരുവരെയുള്ള സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട ചുമതലകൾ സ്ത്രീ ജീവനക്കാർ നിർവഹിച്ചത്. യാത്രാക്കാരായ സ്ത്രീകളെ റോസാപ്പൂ നൽകിയാണ് സ്വീകരിച്ചത്.
ബല്ലാ ശിവപാർവതിയായിരുന്നു ലോക്കോ പൈലറ്റ്. മലയാളിയായ അശ്വതി എം.നായർ അസി.ലോക്കോ പൈലറ്റായിരുന്നു. പ്രിയദർശിനിയായിരുന്നു ഗാർഡായി പ്രവർത്തിച്ചത്. സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ എം.എസ്.പ്രിയ ഫ്ളാഗ് ഓഫ് ചെയ്തു. സീനിയർ ഡിവിഷണൽ പേഴ്സണൽ ഓഫീസർ ഉമാ ശർമ, ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ നിവേദിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.