ശുചിത്വനഗരത്തിനായി മൈസൂരു മുനിസിപ്പൽ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ വനിതാദിനത്തിൽ സ്ത്രീകളെ പങ്കെടുപ്പിച്ച് നഗരത്തിൽ വർണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു. മൈസൂർ കൊട്ടാരത്തിന് മുന്നിൽ മന്ത്രി ഡോ.എച്ച്.സി.മഹാദേവപ്പ, എം.എൽ.എ.മാരായ ജി.ടി. ദേവഗൗഡ, തൻവീർ സേട്ട്, കെ. ഹരീഷ്‌ഗൗഡ, എം.എൽ.സി. സി.എൻ. മഞ്ചഗൗഡ എന്നിവർ ചേർന്ന് റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തു. മൈസൂർ കൊട്ടാരത്തിന് മുന്നിൽനിന്ന് ആരംഭിച്ച ഘോഷയാത്ര ആൽബർട്ട് വിക്ർ റോഡ്, കെ.ആർ. സർക്കിൾ, ഡി. ദേവരാജ അരശ് റോഡ്, ജെ.എൽ.ബി. റോഡ് എന്നിവിടങ്ങളിലൂടെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ സമാപിച്ചു. സാംസ്‌കാരിക പ്രകടനങ്ങൾ, സ്ത്രീകളുടെ ബൈക്ക് റാലി, നഗരത്തിലെ വിന്റേ്റേജ് കാറുകളുടെ പ്രദർശനം എന്നിവ ഘോഷയാത്രയുടെ ഭാഗമായി നടന്നു.

പരിസ്ഥിതി അവബോധത്തിൻ്റെ പ്രതീകമായി പച്ചവസ്ത്രം ധരിച്ച്, പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്ന കന്നഡ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് സ്ത്രീകൾ ഘോഷയാത്രയിൽ പങ്കെടുത്തത്.

Related Posts