കന്യാകുമാരി – കെഎസ്ആർ ബെംഗളൂരു എക്സ്‌പ്രസ് (16525) മെയ് 26 മുതൽ ബെംഗളൂരുവിലെ സ്റ്റേഷനുകളിൽ എത്താൻ വൈകും. കുപ്പത്തിനും ബെംഗളുരു കന്റോൺമെന്റിനും ഇടയിലുള്ള സ്‌റ്റേഷനുകളിലെ സമയത്തിലാണു മാറ്റം വരുത്തിയത്. കെഎസ്ആർ ബെംഗളുരു സ്‌റ്റേഷനിൽ പ്ലാറ്റ്ഫോം ഒഴിവില്ലാത്തതിനാലാണു കന്യാകുമാരി എക്സ്പ്രസിൻ്റെ സമയത്തിൽ 2 വർഷത്തിനിടെ വീണ്ടും മാറ്റം വരുത്തിയത്.

കന്യകുമാരി- കെഎസ്ആർ ബെംഗളൂരു എക്സ്‌പ്രസ് (16525)
പുതിയ സമയക്രമം, പഴയ സമയം ബ്രാക്കറ്റിൽ

കുപ്പം- വെളുപ്പിന് 4.28 (3.54)
ബംഗാർപേട്ട് – 5.07 (4.19)
മാലൂർ- 5.29 (4.41)
വൈറ്റ്ഫീൽഡ്- 5.59 (4.56)
കെആർ പുരം 6.10 (5.07)
കന്റോൺമെന്- 6 29 (5 27)
കെഎസ്ആർ ബെംഗളൂരു (7) 7

ടെർമിനൽ സ്‌റ്റേഷനായ കെഎസ്ആർ ബെംഗളൂരുവിലെത്തുന്ന സമയത്തിൽ മാറ്റമില്ല. കന്യാകുമാരിക്കും തിരുപ്പട്ടൂരിനും ഇടയിലുള്ള സ്‌റ്റേഷനുകളിൽ നിലവിലെ സമയക്രമം തന്നെ തുടരും. കെഎസ്ആർ ബെംഗളൂരു-കന്യാകുമാരി എക്സ്‌പ്രസിൻ്റെ (16526) സമയത്തിൽ മാറ്റമില്ല.

Related Posts